'നിര്‍മാതാവ് പണം ഇറക്കുന്നത് പ്രേഷകര്‍ക്ക് ആസ്വദിക്കാന്‍, കല്യാണി കഷ്ടപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്'; 'ലോക'യെ വിമര്‍ശിച്ച ഡോ.ബി.ഇക്ബാലിന് മറുപടിയുമായി അഷ്‌റഫ് ഗുരുക്കള്‍ 

Malayalilife
 'നിര്‍മാതാവ് പണം ഇറക്കുന്നത് പ്രേഷകര്‍ക്ക് ആസ്വദിക്കാന്‍, കല്യാണി കഷ്ടപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്'; 'ലോക'യെ വിമര്‍ശിച്ച ഡോ.ബി.ഇക്ബാലിന് മറുപടിയുമായി അഷ്‌റഫ് ഗുരുക്കള്‍ 

'ലോക' സിനിമയെ അരോചകവും വിരസവുമാണെന്ന് വിമര്‍ശിച്ച ഡോ.ബി.ഇക്ബാലിന് മറുപടിയുമായി ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍ അഷ്‌റഫ് ഗുരുക്കള്‍ രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ലോകയിലെ കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. നിര്‍മ്മാതാക്കള്‍ പ്രേക്ഷകര്‍ക്ക് വിനോദം നല്‍കാനാണ് പണം മുടക്കുന്നതെന്നും, ആ ലക്ഷ്യത്തില്‍ 'ലോക' നൂറുശതമാനം വിജയം കണ്ടെന്നും അഷ്‌റഫ് ഗുരുക്കള്‍ വ്യക്തമാക്കി. 'കുറ്റം പറയാന്‍ എളുപ്പമാണ്, വിജയിപ്പിച്ചെടുക്കുക അസാധ്യമാണ്,' അദ്ദേഹം കുറിച്ചു. 

സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ കല്യാണി പ്രിയദര്‍ശന്‍ നടത്തിയ കഠിനാധ്വാനത്തെ എടുത്തുപറഞ്ഞ അഷ്‌റഫ്, ലോകത്തിലെ ഏറ്റവും ചെറിയ ഫൈറ്റ് കോറിയോഗ്രാഫി ചെയ്തയാള്‍ എന്ന നിലയില്‍ അവരുടെ പ്രയത്‌നം നേരിട്ടുകണ്ടതായി പറഞ്ഞു. ഒരു സംവിധായകന്റെ സ്വപ്നവും ഒരുപാട് പേരുടെ ജീവിതമാര്‍ഗവുമാണ് സിനിമയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചിത്രത്തിലെ അഭിനേതാക്കളുടെ എണ്ണം കുറവാണെങ്കിലും, കല്യാണി ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിക്കാതിരിക്കാന്‍ ഇത്തരം വിരസമായ പോസ്റ്ററുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്... ബി ഇക്ബാല്‍ സാറിന്റെ #ലോക.... #അരോചകം എന്ന കുറിപ്പിനൊരു മറുപടിയാണ്! ഒരു നിര്‍മാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലുവിളി അല്ല....  ഉദാഹരണം..... ( ദേ ഞാന്‍ സിനിമപിടിച്ച് കുത്തു പാളയെടുക്കാന്‍ പോകുന്നു ഈ നമ്മുടെ തറവാട് ഞാന്‍ തരിപ്പണം ആക്കും എന്നൊന്നും അല്ല) മറിച്ച് പ്രേഷകര്‍ക്കു രണ്ടു മണികൂറുകളോളം ആസ്വദിക്കാന്‍ ആണ്. ആ തീരുമാനത്തില്‍ തൊണ്ണൂറ്റി ഒന്‍പതല്ല നൂറു ശതമാനം വിജയമാണ് #ലോക എന്ന ചിത്രം.. അന്യഭാഷക്കാര്‍ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെ തന്നെയാണ് പറഞ്ഞതും എഴുതിയതും. ഒരു സംവിധായകന്റെ സ്വപ്നമാണ് സാര്‍ ഒരു സിനിമ..... ഒരുപാട് പേരുടെ ജീവിതമാര്‍ഗവും. അതില്‍ ആദ്യമായി ദുല്‍ഖര്‍ കമ്പനിയോട് നന്ദി പറയുന്നു. ഈ സിനിമയില്‍ ആര്‍ട്ടിസ്റ്റുകള്‍ കുറവാണ്. പക്ഷെ കല്യാണി എന്ന ആര്‍ടിസ്റ്റ് ആക്ഷന്‍ രംഗങ്ങളില്‍ എടുത്ത ഒരു എഫര്‍ട്ട് ഉണ്ട്. 

അത് ഞാന്‍ എടുത്തു പറയാന്‍ കാരണം ലോകയിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്ത ആള്‍ എന്നനിലയില്‍ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാന്‍. ശേഷം എത്രയോ ടാസ്‌ക് എടുത്ത് ചെയ്ത ഫൈറ്റുകള്‍ ഉണ്ട് അതിന്റയൊക്കെ അംഗീകാരം ആണ് ആ സിനിമ ഇന്നും തിയേറ്റര്‍ നടക്കുന്നതും നിര്‍മാതവ് ലാഭം എടുക്കുന്നതും. കുറ്റം പറയാന്‍ എളുപ്പം ആണ് വിജയിപ്പിച്ചെടുക്കുക അസാധ്യവും... അവിടെ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ നല്ലൊരു ആസ്വാദന സിനിമ. സിനിമയിലെ ഓരോ ഫ്രെയിമും, അതിന്റ ബിജിഎം തുടങ്ങി എല്ലാം എല്ലാം! ഇനിയും ഇതുപോലെ സിനിമകള്‍ ഇറങ്ങട്ടെ വന്‍ ഹിറ്റാവട്ടെ. സിനിമക്ക് കണ്ണേര്‍ തട്ടാതിരിക്കാന്‍ ആണെങ്കില്‍പോലും ഇത്തരം അരോചക പോസ്റ്ററുകള്‍ വരാതിരിക്കട്ടെ...
 

shraf gurukkal reacts to lokah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES