Latest News

സീരിയില്‍ ഷൂട്ടിങ്ങിനിടെ സാരിത്തുമ്പില്‍ തീപിടിച്ചു; പേടിച്ച് നിലവിളിച്ച്  സാരി ഊരി മാറ്റി നടി ശ്രീയ രമേശ്; വീഡിയോ പങ്ക് വച്ച് നടി

Malayalilife
സീരിയില്‍ ഷൂട്ടിങ്ങിനിടെ സാരിത്തുമ്പില്‍ തീപിടിച്ചു; പേടിച്ച് നിലവിളിച്ച്  സാരി ഊരി മാറ്റി നടി ശ്രീയ രമേശ്; വീഡിയോ പങ്ക് വച്ച് നടി

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നും എപ്പോഴും. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീയ രമേശ്. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സിനിമയിലെ പോലെ തന്നെ പലപ്പോഴും സാഹസികത നിറഞ്ഞ ഷൂട്ട് തന്നെയാണ് സീരിയലിലും ഉണ്ടാകാറ്. ഇപ്പോള്‍ അത്തരത്തില്‍ സാഹസിക രംഗങ്ങള്‍ തന്റെ ഇന്‍സ്റ്റാ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ശ്രീയ.

സീരിയല്‍ ഷൂട്ടിങ്ങിനിടെ സാരിയില്‍ തീ പടര്‍ന്ന് പിടിക്കുന്നതിന്റെ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിന്റെ ലെക്കേഷന്‍ വീഡിയോയാണിത്. തെലുങ്ക് സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചാമന്തി എന്ന തെലുങ്ക് സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നടക്കുന്ന രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സീരിയലില്‍ എന്തേ പൂജ നടക്കുന്നതിന്റെ ഷൂട്ടിങ്ങാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് അവിടെ പൂക്കള്‍ വച്ചിരുന്ന കുട്ട് പോലുള്ള സാധനത്തിന് തീപിടിക്കുന്നത്. ഉടന്‍ തന്നെ തെട്ടടുത്ത് നിന്ന ശ്രീയുടെ സാരിയുടെ തുമ്പിലേക്ക് കയറി പിടിക്കുകയായിരുന്നു. പിന്നീട് അത് ആളിക്കാത്താന്‍ തുടങ്ങി. കൂടെ നിന്നവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ കുറച്ചുകൂടി ആളി കത്തുകയായിരുന്നു. ഉടന്‍ തന്നെ സാരി ഊരി മാറ്റി താരം പേടിച്ച് വിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ സമയം അടുത്ത നില്‍ക്കുന്ന സഹതാരങ്ങള്‍ ഒപ്പം പേടിച്ച് കരയുന്നത് കാണാം. തീ അണയ്ക്കാന്‍ നേക്കുന്നുണ്ടെങ്കിലും വീണ്ടും തീ ആളി കത്തിയതോടെ എല്ലാവരും പോടിച്ചുപോയി. ഉടന്‍ തന്നെ മറ്റൊരു സഹതാരം ഒരു കാര്‍പ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. ഒരു നടിയുടെ അപകടകരമായ ജീവിതം തിരശ്ശീലയ്ക്ക് പിന്നില്‍ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്. തീ അപകടം, തെലുങ്ക് സീരിയല്‍ എന്നീ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. വീഡിയോയിക്ക് താഴെ നിരവധിയാളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ദേഹത്ത് തീ പിടിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ, ഇനിമുതല്‍ ഇത്തരം ഷോട്ടുകള്‍ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിക്കണം എന്നും, അഭിനയം ആണോ അതോ റിയല്‍ ആണോ എന്നും ആളുകള്‍ കമന്റായി ചോദിക്കുന്നുണ്ട്. എന്തായാലും ഇത്തരം റിസ്‌ക്കുകള്‍ ഉള്ള കല തന്നെയാണ് സീരിയലും എന്ന് ഓര്‍മ്മിപ്പിക്കുകയാണ് താരം ഈ വീഡിയോയിലൂടെ.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റെ കഴിവു തെളിയിച്ച താരമാണ് ശ്രീയ രമേശ്. ഭര്‍ത്താവ് രമേശുമൊത്ത് ദുബായില്‍ താമസം. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ആദ്യ ചലച്ചിത്രം എന്നും എപ്പോഴും, പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ കസിനാണ് ശ്രീയ രമേശ്. കലാപാരമ്പര്യം ഉള്ള കുടുംബമായിരുന്നില്ലെന്നും സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ വീട്ടില്‍ അറിയാതെയാണ് കലാപരിപാടികളില്‍ പങ്കെടുത്തിരുന്നതും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ അറിഞ്ഞാല്‍ അടി കിട്ടും. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് രമേഷ് നായര്‍ക്കൊപ്പം വിദേശത്തേക്ക് പോയി. അദ്ദേഹം നല്‍കിയ പിന്തുണയിലാണ് കലാരംഗത്തേക്ക് വീണ്ടും സജീവമായത്. അവിടെ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിക്കുന്നത്.

മോഹന്‍ലാല്‍ ബന്ധുവാണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയത്. കുങ്കുമപൂവ് കണ്ടാണ് എനിക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് ലാലേട്ടന്‍ അറിയുന്നത്. അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതും. ഒപ്പം, വികടകുമാരന്‍, തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നു. ആദ്യമൊക്കെ സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടില്‍ എതിര്‍പ്പായിരുന്നു. പക്ഷേ ഭര്‍ത്താവ് ഫുള്‍ സപ്പോര്‍ട്ട് തന്നു. ഇപ്പോള്‍ വീട്ടിലെല്ലാവരും ഹാപ്പിയാണെന്നും നടി പറഞ്ഞിട്ടുണ്ട്.

Read more topics: # ശ്രീയ രമേശ്
shreya ramesh escapes fire

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES