Latest News

കരിയറില്‍ നിന്നും സ്റ്റേജില്‍ നിന്നും വിട്ടുനിന്നത് കൈക്കേറ്റ പരുക്ക് മൂലം; കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍

Malayalilife
 കരിയറില്‍ നിന്നും സ്റ്റേജില്‍ നിന്നും വിട്ടുനിന്നത് കൈക്കേറ്റ പരുക്ക് മൂലം; കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍

തൈക്കുടം ബ്രിഡ്ജിന്റെ ബാന്‍ഡിലൂടെ ശ്രദ്ധ നേടിയ താരമാണ് സിദ്ധാര്‍ഥ് മേനോന്‍. ഗായകനായി തിളങ്ങിയ താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. പോസ്റ്റില്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഗായകന്‍ വെളിപ്പെടുത്തി. ബൈസെപ്‌സിന് പരിക്ക് സംഭവിച്ചതായി സിദ്ധാര്‍ഥ് ആരാധകരോട് പറഞ്ഞു.

'എന്താണ് സംഭവിച്ചതെന്ന് ചോദിച്ച എല്ലാവരോടുമായി... എനിക്ക് ഒരു ഡിസ്റ്റല്‍ ബൈസെപ്‌സ് ടെന്‍ഡന്‍ റപ്ചര്‍ സംഭവിച്ചു. അതുകൊണ്ടാണ് ഞാന്‍ സ്റ്റേജില്‍ നിന്നും കരിയറില്‍ നിന്നും വിട്ടുനിന്നത്. ഇന്ന്, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനകളും കൊണ്ട്, എന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങള്‍ക്കും, എല്ലാ കോളുകള്‍ക്കും, എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്.


ഈ ഘട്ടം കഠിനമാണ്, പക്ഷേ ഞാന്‍ അതിനേക്കാള്‍ കടുപ്പക്കാരനാണ്. കൂടുതല്‍ ശക്തനായും ആരോഗ്യവാനായും ഞാന്‍ വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്ന് എനിക്കറിയാം. കൂടുതല്‍ സ്നേഹവുമായാണ് ഞാന്‍ വരുക. എന്നെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം. എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു', സിദ്ധാര്‍ഥ് മേനോന്‍ നോര്‍ത്ത് 24 കാതം ചിത്രത്തിലെ 'താരങ്ങള്‍' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് സിദ്ധാര്‍ഥ് സിനിമാ പിന്നണി രംഗത്ത് എത്തുന്നത്. 'റോക്ക്സ്റ്റാര്‍' എന്ന ചിത്രത്തില്‍ നായകനായാണ് അഭിനയരംഗത്തേക്ക് എത്തിയത്. മറാത്തി നടി തന്‍വി പലവ് ആണ് നടന്റെ ഭാര്യ.

siddharth menon health issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES