Latest News

പുതിയ വീടിന്റെ വില നാലുകോടി അല്ല; യഥാര്‍ത്ഥ വില വെളിപ്പെടുത്തി ആദിത്യ നാരായണന്‍

Malayalilife
പുതിയ വീടിന്റെ വില നാലുകോടി അല്ല; യഥാര്‍ത്ഥ വില വെളിപ്പെടുത്തി ആദിത്യ നാരായണന്‍

നിരവധി ആരാധകരുളള ബോളിവുഡ് താരം ആദിത്യ നാരായണന്റെ പുത്തന്‍ വീടിനെക്കുറിച്ചുളള  ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുംബൈയിലെ അന്ദേരിയില്‍ താരം വാങ്ങിയ പുതിയ വീടിന്റെ വില നാല് കോടി ആണെന്നാണ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇപ്പോഴിതാ വീടിനെക്കുറിച്ചു പുറത്ത് വരുന്ന റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. 

മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്ത  സത്യം അല്ലെന്നും തന്റെ ആസ്തി അളക്കുന്നതില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നും ആദിത്യ വ്യക്തമാക്കുന്നു. തന്റെ വീടിന്റെ വില നാല് കോടി രൂപയല്ലെന്നും മറിച്ച് പത്തര കോടി നല്‍കിയാണ് വീട് സ്വന്തമാക്കിയതെന്നും ഗായകന്‍ അറിയിച്ചു.അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരകന്‍ വീടിന്റെ വില നാല് കോടിയാണെന്ന് കേട്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് തെറ്റു തിരുത്തുകയായിരുന്നു ആദിത്യ. 

'വീടിന്റെ വില കുറച്ച് കാണിച്ചിരിക്കുകയാണ്. ശരിക്കും ഞാന്‍ 10.5 കോടി നല്‍കി. ഞാന്‍ വളരെ കുഞ്ഞിലെ മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്', ആദിത്യ പറഞ്ഞു. ടെലിവിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ശമ്ബളം കിട്ടുമെന്നും ഇതോടൊപ്പം അദ്ദേഹം പറയുകയുണ്ടായി. ഗായകന്‍ എന്നതിലുപരി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും ആദിത്യ എത്താറുണ്ട്. ഇന്ത്യന്‍ ഐഡള്‍ എന്ന ഷോയാണ് ഇപ്പോള്‍ ആദിത്യ അവതരിപ്പിക്കുന്നത്.
 

singer adithya narayanan about his new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES