Latest News

അഭിനയരംഗത്തേക്കുള്ള  അരങ്ങേറ്റ ചിത്രം.; ആരം' എന്ന സിനിമ വളരെ പ്രത്യേകതയുള്ള ഒന്ന്; സംഗീതത്തിനൊപ്പം അഭിനയ മേഖലയിലും ചുവടുവക്കുന്ന സന്തോഷം പങ്കിട്ട് ഗായിക ശ്രേയ ജയദീപ്

Malayalilife
അഭിനയരംഗത്തേക്കുള്ള  അരങ്ങേറ്റ ചിത്രം.; ആരം' എന്ന സിനിമ വളരെ പ്രത്യേകതയുള്ള ഒന്ന്; സംഗീതത്തിനൊപ്പം അഭിനയ മേഖലയിലും ചുവടുവക്കുന്ന സന്തോഷം പങ്കിട്ട് ഗായിക ശ്രേയ ജയദീപ്

റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് പിന്നീട് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ ശ്രേയ ജയദീപ് സംഗീതത്തിനൊപ്പം ഇപ്പോള്‍ അഭിനയത്തിലേക്കും ചുവടുവച്ചിരിക്കുകയാണ്.

സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്ന 'ആരം' എന്ന സിനിമയിലൂടെയാണ് ശ്രേയയുടെ അരങ്ങേറ്റം. ലൊക്കേഷന്‍ ചിത്രങ്ങളും സിനിമാ സ്റ്റില്ലുകളും പങ്കിട്ടാണ് ശ്രേയ തന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.

''അതെ... അഭിനയരംഗത്തേക്കുള്ള എന്റെ അരങ്ങേറ്റ ചിത്രം...'ആരം' എന്ന സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഈ മനോഹരമായ സിനിമയുടെ ഭാഗമാക്കിയതിന് രജീഷ് പരമേശ്വരന്‍, ജുനൈസ് ബാബു, വിഷ്ണു രാമചന്ദ്രന്‍ എന്നിവരോട് വലിയൊരു നന്ദി...അടുത്തുള്ള തിയേറ്ററുകളില്‍ 'ആരം' സിനിമ കാണുക...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്രേയ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ശ്രേയയ്ക്ക് കമന്റുകളിലൂടെ ആശംസകള്‍ കുറിച്ചിരിക്കുന്നത്.

singer sreya jayadeep in acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES