മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്മിനു സിജോ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. . കെട്ട്യോളാണെന്റെ മാലാഖയിൽ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിലെത്തിയതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. നായാട്ട്, ഓപ്പറേഷൻ ജാവ, സുനാമി, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു. എന്നാൽ ഇപ്പോൾ ജീവിതത്തിൽ നേരിട്ട അവഗണകളെക്കുറിചത്ച് തുറന്നു പറയുകയാണ് താരം,
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തനിക്ക് ഹാൻഡ് ബോളിനോടായിരുന്നു താൽപര്യം. സ്‌പോർട്‌സിൽ കരിയർ നേടണമെന്ന് കരുതിയപ്പോഴും വീട്ടിലെ സാഹചര്യം അതിന് അനുകൂലമായില്ല. വീട്ടിലെ മൂത്തപെൺകുട്ടിയായതിനാൽ നേരത്തെ വിവാഹം കഴിപ്പിച്ച് വിട്ടു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 23 വർഷമായി. അന്നൊക്കെ പെൺകുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭർത്താവ് സിജോ ബിസിനസ് നടത്തുകയാണ്
‘വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷമായതിന് ശേഷം സിനിമയിൽ അഭിനയിക്കുന്നെന്ന് പറഞ്ഞപ്പോൾ ഒരുപാട് ബന്ധുക്കൾ എതിർപ്പുമായി വന്നിരുന്നു. സിനിമാക്കാർ മോശക്കാരാണ്. അതിലേക്ക് പോയാൽ നമ്മളും മോശമാകുമെന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ ഭർത്താവും മക്കളുമെല്ലാം എല്ലാവിധ പിന്തുണയും നൽകി’.
അവഗണനകൾ പല രീതിയിൽ നേരിട്ടിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻഗണനയും എന്നെ പോലുള്ള സ്‌പോർട്‌സിൽ കഴിവ് തെൡയിക്കുന്നവർക്ക് അവഗണനയുമായിരുന്നു.