ഒറിജിനല്‍ ആണേല്‍ പൂക്കൂടേല്‍ തേനീച്ച വന്നിരിക്കും; ജോജു ജോര്‍ജ് നായകനാകുന്ന ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകള്‍ ട്രെയ്ലര്‍ പുറത്ത്

Malayalilife
topbanner
 ഒറിജിനല്‍ ആണേല്‍ പൂക്കൂടേല്‍ തേനീച്ച വന്നിരിക്കും; ജോജു ജോര്‍ജ് നായകനാകുന്ന ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകള്‍ ട്രെയ്ലര്‍ പുറത്ത്

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സോളമന്റെ തേനീച്ചകളുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ജോസാണ്. എല്‍ജെ ഫിലിമ്‌സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ഓഗസ്റ്റ് 18നാണ് 'സോളമന്റെ തേനീച്ചകള്‍' തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 

ജോജു ജോര്‍ജ്, നായിക നായകന്‍ വിജയികളായ ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സോളമന്റെ തേനീച്ചകള്‍. ചിത്രത്തിന്റെ ഡയറക്ടര്‍ ട്രെയ്ലര്‍ പുറത്തുവിട്ടിരുന്നു. 

ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍, ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവര്‍ അഭിനയിക്കുന്നു.


 

solomante theneechakal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES