സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി പേരെടുത്ത ആളാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ പുത്രി സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്ക് താരമായാണ് സൗഭാഗ്യ ശ്രദ്ധ നേടിയത്. ഇപ്പോഴും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സൗഭാഗ്യ സജീവമാണ്. നര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരന്‍ ടി.വി പരമ്പരയിലൂടെ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കാന്‍ സമയം കണ്ടെത്തിയ സൗഭാഗ്യ ആരാധകരുടെ തന്ന ആവശ്യപ്രകാരമാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. സൗഭാഗ്യയുടെ വ്‌ലോഗുകള്‍ക്കാണ് ആരാധകര്‍ ഏറെയും. ഇപ്പോഴിതാ താരം പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വീഡിയോയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് സൗഭാഗ്യ എല്ലാവര്‍ക്കും താമസിക്കാന്‍ പറ്റുന്ന ഒരു വീട്ടലേക്ക് ഷിഫ്റ്റ്് ആകുന്നത്. അതിന് മുന്‍പ് അര്‍ജുന്റെ ചേട്ടനും ഫാമിലിയും സൗഭാഗ്യയും എല്ലാം ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. താന്‍ വീട് മാറാന്‍ പോകുന്നതിന്റെ സന്തോഷം താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ സാധനങ്ങള്‍ എല്ലാം ഷിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. നാല് നിലകളിലുള്ള അത്യാവിശ്യം മുറ്റവും മരങ്ങളും ഒക്കെയുള്ള ഒരു വീട്ടിലേക്കാണ് താര കുടുംബം മാറിയിരിക്കുന്നത്. എല്ലാം കൊണ്ടുവരുന്നതിന് മുന്‍പ് അരിയും ഉപ്പും പരിപ്പും വെക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അതും കഴിഞ്ഞ് പൂജാമുറിയില്‍ വിളക്കും കത്തിച്ചു. മുകളിലാണ് സൗഭാഗ്യയുടെ മുറി. അര്‍ജുന് കൊടുത്തിരിക്കുന്ന മുറി റൈറ്റ് സൈഡിലാണ് കൊടുത്തിരിക്കുന്നത്. അര്‍ജുന്റെ മുറിയാണ് കാണാന്‍ കൂടുതല്‍ ഭംഗി. ഈ റൂമില്‍ നിന്ന് നോക്കിയാല്‍ പെറ്റ്‌സിനെ കൊണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ബാക്ക് യാര്‍ഡും കാണാന്‍ സാധിക്കും. പിന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കോമണ്‍ ഒരു ബെഡ്‌റൂം കൂടാതെയാണ് രണ്ട് പേര്‍ക്കും വേറെ വേറെ മുറികളും ഉണ്ട്. എന്റെ സാധനങ്ങള്‍ എല്ലാം എന്റെ മുറിയിലും അര്‍ജുന്റെ സാധനങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ മുറിയിലുമാണ് വെക്കാര്‍ പതിവ് എന്നും സൗഭാഗ്യ വീഡിയോയിലൂടെ പറയുന്നുണ്ട്.
പിന്നീടാണ് ബാല്‍ക്കണി. അവിടെ നിന്നാല്‍ മൊത്തം ഗ്രീനറിയും കാണാം. നന്ദുനും മാളുനും ഉള്ള തൊഴുത്ത് കിട്ടിയത് ഈ വീട് വാങ്ങിയപ്പോള്‍ കിട്ടിയ ബോണസാണ്. എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് പുതിയ വീട്ടിലേക്ക് പോകുകയാണ്. അര്‍ജുന്റെ കൂട്ടുകാരാണ് ഷിഫ്റ്റ് ചെയ്യുന്നതിന് സഹായിച്ചത്. പിറ്റേ ദിവസം രാവിലെയാണ് ഷിഫ്റ്റിങ് മൊത്തം പൂര്‍ത്തിയാക്കിയത്. പുതിയ വീട്ടിലേക്ക് സൗഭാഗ്യയുടെ അമ്മ് താര കല്ല്യാണും എത്തിച്ചേര്‍ന്നു. വിളിക്ക് വെച്ചത് താര കല്ല്യാണയാണ്. രണ്ട് ദിവസം കൊണ്ടാണ് ഷിഫ്റ്റിങ് എല്ലാം പൂര്‍ത്തിയാക്കിയത്. പെറ്റ്‌സിന് ഉള്ള കേജൊക്കെ സെറ്റ് ചെയ്തതിന് ശേഷമാണ് ഡോഗ്‌സിനെ എല്ലാം പുതിയ വീട്ടിലേക്ക് പോയത്. ഏറ്റവും അവസാനമായിട്ടാണ് സ്വന്തം മണിക്കുട്ടി എന്ന് വിളിക്കുന്ന കൃഷ്ണ ഭഗവാനെ വീട്ടിലേക്ക് എത്തിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പതിയെ വീട് വീടായിട്ട് തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ പടികളായിട്ട് വീട്ടിലേ സാധനങ്ങളൊക്കെ മാറി മാറി തുടങ്ങിയിരിക്കുകയാണ്. ഡോഗ്‌സിന്റെ കേജ് വര്‍ക്ക് ഒക്കെ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തു. പുതിയ വീട്ടിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യയും കുടുംബവും.
കൊവിഡ് കാലത്ത് വലിയ പ്രതിസന്ധികളൊക്കെ നേരിട്ടപ്പോഴായിരുന്നു ഞങ്ങളെല്ലാം ഒന്നിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ഇനി ഞങ്ങള്‍ രണ്ട് വീടുകളിലായി കഴിയാനാണ് തീരുമാനമെന്ന് സൗഭാഗ്യ പറയുന്നു. വ്ളോഗിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇത് റെന്റിനായിരുന്നോ എന്നൊക്കെ ചോദിച്ചിരുന്നു കുറേപേര്‍. അതെ, റെന്റിനാണ് താമസിച്ചത്. ഞങ്ങളും പെറ്റ്സുമൊക്കെയായി ഇവിടെ കഴിയുകയായിരുന്നു. ഇപ്പോള്‍ മാറേണ്ട സമയമായി. അരുണ്‍ ചേട്ടനും വിദ്യയ്ക്കും അവര്‍ ആഗ്രഹിച്ച പോലെ പെട്ടെന്ന് തന്നെ വീട് സെറ്റായി എന്ന് താരം പറഞ്ഞിട്ടുണ്ട്.