കലാഭവന്‍ മണിയെന്ന കലാകാരനേയും മനുഷ്യസ്‌നേഹിയേയും മലയാളികള്‍ക്ക് നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷം തികയുന്നു. കഴിഞ്ഞദിവസമാണ് മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാള്‍. നടന്റെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ പുതിയ പോസ്റ്റിലൂടെ മണിയുടെ ലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കുറിപ്പ് ആരംഭിക്കുന്നത്.
തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ഓര്‍മയ്ക്കായാണ് കലാഭവന്‍ മണി മകള്‍ക്ക് ശ്രീലക്ഷ്മി എന്ന് പേര് നല്‍കികിയതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ രണ്ട് മണി ചേട്ടന്‍ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തി അമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. അവാര്‍ഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും തന്റെ കുഞ്ഞ് മകളെ കൈയില്‍ എടുത്ത് മനസില്‍ മന്ത്രിച്ചു. ലക്ഷ്മി എന്ന പേര്. അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണ് ഇന്ന്.
തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓര്‍മ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവള്‍ പഠിച്ച് വലിയ കുട്ടിയായി. ചേട്ടന്‍ ആഗ്രഹിച്ചതുപോലെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നും രാമകൃഷ്ണന്‍ കുറിച്ചു.
നിരവധി കലാഭവന്‍ മണി ആരാധകരാണ് ശ്രീലക്ഷ്മി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.