സിനിമയിലെത്തും മുമ്പ് നാടകത്തില്‍ പയറ്റിത്തെളിഞ്ഞ താരപുത്രി;ആദ്യ നാടകത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ട് കല്‍പനയുടെ മകള്‍ ശ്രീമയി; ലോക നാടകദിനത്തില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് നടി

Malayalilife
topbanner
സിനിമയിലെത്തും മുമ്പ് നാടകത്തില്‍ പയറ്റിത്തെളിഞ്ഞ താരപുത്രി;ആദ്യ നാടകത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ട് കല്‍പനയുടെ മകള്‍ ശ്രീമയി; ലോക നാടകദിനത്തില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് നടി

ലോക നാടകദിനത്തില്‍ കല്പ്പനയുടെ മകള്‍ ശ്രീമയി പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  തന്റെ ആദ്യ നാടകത്തിന്റെ ഒരു ദൃശ്യം ആണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്തത്. ഈ നാടകം 2020ല്‍ നിന്നുള്ളതാണ്. മലയാളത്തിലല്ല, തമിഴില്‍. 

മലയാളത്തിലും തമിഴിലും നിറഞ്ഞാടിയ അമ്മയുടെ മകളുടെ അഭിനയ പാടവം തെളിയിക്കാന്‍ ഇതുതന്നെ ധാരാളമെന്നാണ് താരത്തിന്റെ പോസ്റ്റിന് അടിയില്‍ ആരാധകര്‍ പങ്ക് വക്കുന്നത്.അത്യന്തം ശൗര്യം നിറഞ്ഞ സ്ത്രീ കഥാപത്രത്തെയാണ് സ്റ്റേജില്‍ അവതരിപ്പിച്ചത്. 

മുഖത്ത് ഭാവങ്ങള്‍ മിന്നിമറിയുന്ന താരപുത്രിക്കൊപ്പം  ഒരു നടനെയും കാണാനാകും. ജീവിതം 180 ഡിഗ്രിയില്‍ മാറിമറിഞ്ഞ നിമിഷം എന്നാണ് ശ്രീമയി ഈ അവസരത്തെ വിശേഷിപ്പിച്ചത്.

 ശ്രീമയിയുടെ സിനിമാ പ്രവേശനം  പൊടിയമ്മ ഉര്‍വശിയ്‌ക്കൊപ്പമായിരുന്ന. ഈ സിനിമയുടെ ചിത്രീകരണം വളരെ നേരത്തെ ആരംഭിച്ചിരുന്നു. നടന്‍ ചേര്‍ത്തല ജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് താരപുത്രി മലയാള സിനിമയിലേക്ക് എത്തുന്നത്.

Read more topics: # ശ്രീമയി
sreemayi daughter of kalpana

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES