Latest News

അഹ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂര്‍ത്തി; ഒടുവില്‍ പോസ്റ്റ് മുക്കി ക്ഷമ പറഞ്ഞ് നടി 

Malayalilife
 അഹ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂര്‍ത്തി; ഒടുവില്‍ പോസ്റ്റ് മുക്കി ക്ഷമ പറഞ്ഞ് നടി 

അഹ്മദാബാദ് വിമാനദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍. ലോകം അത്ഭുതത്തോടെ കാണുന്ന ഈ മനുഷ്യനെ കുറിച്ചു കള്ളം പറഞ്ഞ് ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി രംഗത്തുവന്നിരുന്നു. ഒടുവില്‍ ഈ പരാമര്‍ശം വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി. 

വിശ്വാസ് കള്ളമാണ് പറഞ്ഞതെങ്കില്‍ ഗുരുതരമായ ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നു എന്നതായിരുന്നു സുചിത്രയുടെ പോസ്റ്റ്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എയര്‍ ഇന്ത്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചുള്ള ട്വീറ്റ് താന്‍ നീക്കം ചെയ്തതായി നടി അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് തോന്നുന്നു. ക്ഷമിക്കണം എന്ന് അവര്‍ കുറിച്ചു. ഒരു സുഹൃത്ത് പങ്കിട്ട വിവരങ്ങള്‍ താന്‍ വീണ്ടും പോസ്റ്റ് ചെയ്തതാണെന്നും ആദ്യം അത് സ്ഥിരീകരിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി. 

വിമാനം അപകടത്തില്‍പെട്ടപ്പോള്‍ സീറ്റുള്‍പ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികില്‍ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്റെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാര്‍, ഒരു കനേഡിയന്‍ എന്നിവരുള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
 

suchitra krishnamoorthi apologises

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES