സമ്മര്‍ ഇന്‍ ബത് ലഹേം 4k അറ്റ്‌മോസില്‍ തിയേറ്ററുകളിലേക്ക്; ചിത്രം റി റിലീസിന് ഒരുങ്ങുമ്പോള്‍

Malayalilife
 സമ്മര്‍ ഇന്‍ ബത് ലഹേം 4k അറ്റ്‌മോസില്‍ തിയേറ്ററുകളിലേക്ക്; ചിത്രം റി റിലീസിന് ഒരുങ്ങുമ്പോള്‍

മെയിന്‍ സ്ട്രീം സിനിമയില്‍ മുന്‍നിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍, വിദ്യാസാഗറിന്റെ മധുര മനോഹരമായ നിരവധി ഗാനങ്ങള്‍, ഊട്ടിയുടെ ദൃശ്യഭംഗി പൂര്‍ണ്ണ നിറപ്പകിട്ടോടെ, നര്‍മ്മവും, സസ്‌പെന്‍സുമൊക്കെ കോര്‍ത്തിണക്കി, ഭാവനാസമ്പന്നനായ രഞ്ജിത്തിന്റെ തിരക്കഥയില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷക മുന്നിലെത്തുന്നു.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ഈ ചിത്രം വലിയ ജനപ്രതി നേടിയതാണ്.ഓര്‍ത്തുവയ്ക്കുവാന്‍ ഒരുപാടു മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു ഈ ചിത്രം ടെലിവിഷന്‍ ചാനലുകളില്‍ ഇന്നും നിറസാന്നിദ്ധ്യമാണ്.ഈ സാഹചര്യത്തിലാണ് നൂതനമായ സാങ്കേതികമികവിന്റെ അകമ്പടിയോടെ 4k അറ്റ്‌മോസില്‍ ചിത്രംറീമാസ്റ്റര്‍ ചെയ്യപ്പെടുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്‌മോസില്‍ അവതരിപ്പിക്കു ന്നതെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ വ്യക്തമാക്കി.കോക്കേഴ്‌സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദര്‍ശന ശാലകളില്‍ എത്തിക്കുന്നത്.

ദേവദൂതന്‍ ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്ത്വത്തിലാണ് ചിത്രം 4k നിലവാരത്തില്‍ റീ മാസ്റ്റര്‍ ചെയ്യപ്പെടുന്നത്.സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, സുകമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടേ
താണു ഗാനങ്ങള്‍ '
ഛായാഗ്രഹണം -സഞ്ജീവ് ശങ്കര്‍.
കലാസംവിധാനം - ബോബന്‍.
മേക്കപ്പ് -സി.വി. സുദേവന്‍ .
കോസ്റ്റ്യം ഡിസൈന്‍ - എസ്. ബി. സതീശന്‍.
ക്രിയേറ്റീവ് വിഷനറി ഹെഡ് - ബോണി അസ്സനാര്‍'.
കോറിയോഗ്രാഫി - കല,ബൃന്ദ.
അറ്റ്‌മോസ് മിക്‌സ് - ഹരി നാരായണന്‍
കളറിസ്റ്റ് - ഷാന്‍ ആഷിഫ്.
പ്രൊജക്റ്റ് മാനേജ്‌മെന്റ് ജിബിന്‍ജോയ് വാഴപ്പിള്ളി.
സ്റ്റുഡിയോ - ഹൈ സ്റ്റുഡിയോ.
മാര്‍ക്കറ്റിംഗ് - ഹൈപ്പ് .
ഡിസൈന്‍ - അര്‍ജുന്‍ മുരളി, സൂരജ് സുരന്‍.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്‌സ് മീഡിയാ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്.

summer in bethlehem 4k atmos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES