Latest News

എഴുതിയ ഓരോ വരികളില്‍ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ 'സമ്മര്‍ ഇന്‍ ബത്ലഹേം' 4K പതിപ്പിന്റെ പുതിയ പോസ്റ്റര്‍

Malayalilife
 എഴുതിയ ഓരോ വരികളില്‍ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ 'സമ്മര്‍ ഇന്‍ ബത്ലഹേം' 4K പതിപ്പിന്റെ പുതിയ പോസ്റ്റര്‍

മലയാളത്തിന് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി ഗാനങ്ങള്‍ നല്‍കിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാന്‍ കഴിയില്ല. എഴുതിയ ഓരോ വരികളില്‍ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല എന്ന കുറിപ്പോടെ ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ 'സമ്മര്‍ ഇന്‍ ബത്ലഹേം' 4K പതിപ്പിന്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ചില റീ റിലീസ് ചിത്രങ്ങളിലെ പോസ്റ്ററുകളില്‍ നിന്നും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനം ഉന്നയിവച്ചിരുന്നു.

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും  ഒരുമിക്കുന്ന ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്‌ളാസിക്ക് ആണ് സമ്മര്‍ ഇന്‍ ബത്ലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം നവംബറില്‍ റീ റിലീസ് ആയി എത്തുന്നു. 

കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍, കോസ്റ്റ്യൂംസ്: സതീശന്‍ എസ്.ബി, മേക്കപ്പ്: സി.വി. സുദേവന്‍, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്:ഹരിനാരായണന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, പ്രോജക്ട് മാനേജ്‌മെന്റ്: ജിബിന്‍ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: അര്‍ജുന്‍ മുരളി, സൂരജ് സൂരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

summer in bethlehem re released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES