Latest News

'സമന്‍സ്' സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ രണ്ടാമതു ചിത്രം;  ആന്‍സരിഗാ ആന്റണി - സംവിധായിക:  വിഷ്ണുവിനയ് നായകന്‍ 

Malayalilife
'സമന്‍സ്' സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ രണ്ടാമതു ചിത്രം;  ആന്‍സരിഗാ ആന്റണി - സംവിധായിക:  വിഷ്ണുവിനയ് നായകന്‍ 

ദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചു തന്നെ അടുത്ത ചിത്രമായ സമന്‍സ് എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു. കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബര്‍ പതിനേഴ് വെള്ളിയാഴ്ച്ച ഈ ചടങ്ങ് നടന്നത്.

സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശങ്കര്‍ ദാസ് ,ആന്‍ സരിഗ ആന്റണി എന്നിവര്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെയായി ഈ ചിത്രത്തിന്റെ ചിത്രീകരണം മുക്കം' കോഴി'ക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്. സൈജു കുറുപ്പ് ,അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.

ആന്‍ സരിഗ-സംവിധായിക

ങ്ങളുടെ രണ്ടാമതു ചിത്രമായ സമന്‍സ് സംവിധാനം ചെയ്യുന്നത് സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്‍ സരിഗ ആന്റണിയാണ്. ഈ ചിത്രം നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നതായിരുന്നതാണങ്കിലും ചില സാങ്കേതികമായ കാരണങ്ങളാല്‍ നീണ്ടുപോയതാണന്ന് ആന്‍ സരിഗ പറഞ്ഞു.

ഹൈവേ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ പ്രശസ്ത സംവിധായകന്‍ എം.പത്മകുമാറാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയില്‍ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.

പ്രശസ്ത സംവിധായകനായ വിനയന്റെ മകനും വിനയന്‍ സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ആകാശഗംഗഎന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പായ ആകാശഗംഗ2 എന്ന ചിത്രത്തില്‍ നായകനുമായിരുന്ന വിഷ്ണുപത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ കണ്ണന്‍ കുറുപ്പ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

പൂര്‍ണ്ണമായും സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മാറ്റഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും പേരുകള്‍ ഉടന്‍ പുറത്തുവിടുെമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ശങ്കര്‍ ദാസും വ്യക്തമാക്കി. 

മാര്‍ച്ചുമാസത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ദുബായിലും പാലക്കാട്ടുമായി പൂര്‍ത്തിയാകും. അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസു സെയ്ബാ, സൈജു ക്കുറുപ്പ് ,തന്‍വി റാം, ഛായാഗ്രാഹകന്‍ സജാദ് കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ വി.പി., എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. നിര്‍മ്മാണ നിര്‍വ്വഹണം -രാജന്‍ ഫിലിപ്പ്. വാഴൂര്‍ ജോസ്. 'ഫോട്ടോ -എസ്.ബി.കെ.ഷുഹൈബ്.

Read more topics: # 'സമന്‍സ്'
summons movie - second sho productions

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES