മിമിക്രിതാരവും നടനുമായി കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു.2017 നവംബര്‍ 30നാണ് അബി അന്തരിച്ചത്. അബിയുടെ ഓര്‍മ്മ ദിവസം എത്തുമ്പോള്‍ മലയാള സിനിമയില്‍ നിന്ന് അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ അബിക്കൊരു തുറന്ന കത്തെഴുതിയിരിക്കുകയാണ് സഹപ്രവര്‍ത്തകനും 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ സുനീഷ് വാരനാട്
പലപ്പോഴും മലയാള സിനിമയുടെ അഭിനയവഴിയില്‍ ഇക്കയ്ക്ക് ചെയ്യാന്‍ കഴിയാതെ പോയത് അവനിലൂടെ സംഭവിക്കപ്പെടും എന്ന് ചാനുവിന്റെ സിനിമകളിലെ പ്രകടനം കാണുമ്പോഴും , സിനിമയോട് അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത കാണുമ്പോഴും തോന്നിട്ടുണ്ട്, അതില്‍ ആഹ്ലാദവും അതിലേറെ അഭിമാനവും തോന്നിയിട്ടുണ്ട്.
ചാനുവിന് തെറ്റുകള്‍ ഉണ്ടായിട്ടില്ല എന്ന് ഇക്കയെ സ്നേഹിക്കുന്ന ഞങ്ങളാരും പറയില്ല. ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്നുമില്ല. എന്നാലും അവന്റെയീ ചെറിയ പ്രായത്തില്‍ സംഭവിക്കാവുന്ന തെറ്റുകളേ അവന്‍ ചെയ്തിട്ടുള്ളു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പ് വായിക്കാം