Latest News

നീ എന്താണ് ചെയ്യുന്നത് ? മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് നേരെ ഉയര്‍ന്ന ആദ്യ ചോദ്യമാണിത് ;  തരംഗം സ്യഷ്ടിച്ച് വീഡിയോ

Malayalilife
നീ എന്താണ് ചെയ്യുന്നത് ? മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് നേരെ ഉയര്‍ന്ന ആദ്യ ചോദ്യമാണിത് ;  തരംഗം സ്യഷ്ടിച്ച് വീഡിയോ

 ലോകമെമ്പാടും നിരവധി ആരാധകര്‍ ഉളള താരമാണ് സണ്ണി ലിയോണി . താരം നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും തരംഗം സ്യഷ്ടിക്കാറുണ്ട് . എന്നാല്‍ അത്തരമൊരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ . 

താരം മരം കയറുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത് . നീ എന്താണ് ചെയ്യുന്നത് മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് നേരെ ഉയര്‍ന്ന ആദ്യ ചോദ്യമാണിത് . ഈ ചോദ്യമുയര്‍ത്തുന്നത് ഒപ്പമുണ്ടായിരുന്ന സുഹ്യത്താണ് . ഞാനീ മരം കയറുകയാണ് എന്നാണ് സണ്ണി ഉത്തരം നല്‍കിയത് . 

പിന്നെ ഒട്ടും തന്നെ അമാന്തിക്കാതെ ,ചടുലമായ വേഗതയോടെയാണ് താരം മരത്തിന്റെ ചില്ലകള്‍ ഒന്നൊന്നായി കയറിയത് . മരച്ചില്ലയില്‍ ചാരിക്കിടന്ന് വിശ്രമിക്കുന്നതും വീഡിയോയില്‍ കാണാനാകും . സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .
 

Read more topics: # sunney leone,# video viral
sunney leone video viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES