ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യന്‍ വംശജയായ കനേഡിയന്‍-അമേരിക്കന്‍ പോണ്‍ താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് 2012-ലാണ്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ ആരാധകവൃന്ദമുള്ള സണ്ണി ലിയോണ്‍ ഇപ്പോളിതാ തങ്ങളുടെ മാതാപിതാക്കളാവാനുള്ള യാത്രയെക്കുറിച്ച് പങ്ക് വച്ചിരിക്കുകയാണ്.
തങ്ങള്‍ പലതവണ ഐവിഎഫിനു ശ്രമിച്ചുവെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും സണ്ണി പറയുന്നു. മാതാപിതാക്കള്‍ എതിലേക്കുള്ള തങ്ങളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.
നടി സോഹ അലി ഖാന്റെ പോഡ്കാസ്റ്റിലാണ് സണ്ണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ''ഐവിഎഫ് പരാജയപ്പെട്ടപ്പോഴാണ് മറ്റു
മറ്റു വഴികളെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസ്സില്‍ ഒരുകുഞ്ഞിനെ ദത്തെടുക്കണമെന്നായിരുന്നു ആഗ്രഹം. ദത്തെടുക്കാനായി അപേക്ഷ നല്‍കി. ഞങ്ങളുടെ അവസാനത്തെ ഐവിഎഫിനുള്ള അതേദിവസം തന്നെയാണ്, ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായി കുഞ്ഞിനെ കൈയിലേക്ക് കിട്ടിയത്.
ജൂലായ് 2017-ല്‍ മഹാരാഷ്ട്രയിലെ ലത്തൂരില്‍നിന്നാണ് ആദ്യത്തെ കുഞ്ഞിനെ ദത്തെടുക്കുന്നത്. നിഷ എന്നു പേരിട്ട ആ കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍, ഒന്നര വയസ്സാണ്. മാര്‍ച്ച് 2018-ലാണ് സണ്ണിയും വെബ്ബറും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പുറംലോകത്തെ അറിയിക്കുന്നത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്.
വാടകഗര്‍ഭധാരണത്തിന്റെ ചെലവുകളെക്കുറിച്ചും സണ്ണി തുറന്നുപറഞ്ഞു. ഞങ്ങള്‍ ആഴ്ചയിലാണ് പ്രതിഫലം നല്‍കിയത്. അതുകഴിഞ്ഞ് അവര്‍ക്ക് വീട് വാങ്ങിക്കൊടുത്തു, അവരുടെ വിവാഹം മനോഹരമായി നടത്തി
2011-ലാണ് അമേരിക്കന്‍ നടനും നിര്‍മാതാവുമൊക്കെയായ ഡാനിയല്‍ വെബ്ബറും സണ്ണിയും വിവാഹിതരാകുന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. തങ്ങളുടെ ആദ്യത്തെ ഡേറ്റിനെക്കുറിച്ച് ബിഗ് ബോസിലെത്തിയപ്പോള്‍ സണ്ണി തുറന്നുപറഞ്ഞിട്ടുണ്ട്. ഡാനിയലിനോട് അത്ര താത്പര്യമില്ലാത്തതിനാല്‍ വൈകിയാണ് ആദ്യഡേറ്റിന് സണ്ണിയെത്തിയത്. പക്ഷേ സണ്ണിയുടെ ഹോട്ടല്‍മുറിയിലേക്ക് 20-ലേറെ റോസാപ്പൂക്കള്‍ കൊടുത്തയച്ചു ഡാനിയല്‍. അത്രയും റൊമാന്റിക് ആയിട്ടുള്ള ആ നിമിഷത്തിലൂടെ സണ്ണിയുടെ മനസ്സ് മാറുകയും ചെയ്തു.