Latest News

മുംബൈയില്‍ കരണ്‍ ജോഹറിന്റെ ഏത് ഭാഗത്ത് വരും; ലോകേഷ് കനകരാജിന്റെ നമ്പരായാലും മതി; ഇല്ലെങ്കില്‍ പ്രഭാസിന്റെ ഇമെയില്‍ ഐഡി തന്നാല്‍ മതി'; പൃഥിരാജിനെ വിളിച്ച് കളിയടിച്ച് കുഞ്ചാക്കോ; യൂത്ത് ഐക്കണ്‍' തന്നെ ഊതിയതാണോയെന്ന് പൃഥ്വിരാജ്; സൂപ്പര്‍ ലീഗ് കേരള പ്രൊമോ ചിരിപടര്‍ത്തുമ്പോള്‍

Malayalilife
മുംബൈയില്‍ കരണ്‍ ജോഹറിന്റെ ഏത് ഭാഗത്ത് വരും; ലോകേഷ് കനകരാജിന്റെ നമ്പരായാലും മതി; ഇല്ലെങ്കില്‍ പ്രഭാസിന്റെ ഇമെയില്‍ ഐഡി തന്നാല്‍ മതി'; പൃഥിരാജിനെ വിളിച്ച് കളിയടിച്ച് കുഞ്ചാക്കോ; യൂത്ത് ഐക്കണ്‍' തന്നെ ഊതിയതാണോയെന്ന് പൃഥ്വിരാജ്; സൂപ്പര്‍ ലീഗ് കേരള പ്രൊമോ ചിരിപടര്‍ത്തുമ്പോള്‍

മൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി പുറത്തിറങ്ങിയ പുതിയ പ്രൊമോഷണല്‍ വീഡിയോ. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. 'പാന്‍ ഇന്ത്യന്‍' താരങ്ങളെ പരാമര്‍ശിച്ച് പൃഥ്വിരാജിനെ കളിയാക്കുന്ന കുഞ്ചാക്കോ ബോബന്റെ രംഗങ്ങളാണ് വീഡിയോയില്‍ നിറയുന്നത്. 

മുംബൈയില്‍ കരണ്‍ ജോഹറിന്റെ വീട് എവിടെയാണെന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന്, പ്രശസ്ത തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്ന കുഞ്ചാക്കോ ബോബന്‍, അത് കിട്ടിയില്ലെങ്കില്‍ നടന്‍ പ്രഭാസിന്റെ ഇമെയില്‍ ഐഡി തന്നാല്‍ മതിയെന്ന് ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി, 'യൂത്ത് ഐക്കണ്‍' ആയ കുഞ്ചാക്കോ ബോബനെ തന്നെ ഊതിയതാണല്ലേ എന്നായിരുന്നു പൃഥ്വിരാജിന്റെ ചോദ്യം. നടന്‍ ബേസില്‍ ജോസഫിനൊപ്പം പൃഥ്വിരാജ് പങ്കെടുത്ത ആദ്യ പ്രൊമോ വീഡിയോക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഈ പുതിയ വീഡിയോയെത്തിയത്. 

സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി. തൃശൂര്‍ മാജിക് എഫ്.സിയെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30ന് നേരിടും. ഒക്ടോബര്‍ 19ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും ഏറ്റുമുട്ടും. മൂന്നാം മത്സരത്തില്‍ ഫോഴ്‌സ കൊച്ചി കണ്ണൂര്‍ വാരിയേഴ്‌സിനെ നേരിടും. 

നിലവില്‍ കളിക്കുന്ന ആറ് ടീമുകളുടെ ഉടമകളില്‍ മലയാള സിനിമയിലെ പ്രമുഖരായ പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവരും ഉള്‍പ്പെടുന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമയാണ്. സൂപ്പര്‍ ലീഗ് കേരളയുടെ മറ്റൊരു പ്രധാന ടീമായ കാലിക്കറ്റ് എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ബേസില്‍ ജോസഫാണ്. 

തൃശൂര്‍ മാജിക് എഫ്.സിയുടെ പ്രതിനിധിയായി കുഞ്ചാക്കോ ബോബനും, കണ്ണൂര്‍ വാരിയേഴ്‌സിനായി ആസിഫ് അലിയും രംഗത്തുണ്ട്.  കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്.സി ആയിരുന്നു ചാമ്പ്യന്‍മാര്‍. പുതിയ സീസണിന് മുന്നോടിയായുള്ള ഈ പ്രൊമോഷണല്‍ വീഡിയോകള്‍ ആരാധകരില്‍ വലിയ ആകാംഷ ഉളവാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

super league vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES