Latest News

തന്റെ അച്ഛന്റെ പേരുള്ള കഥാപാത്രമായി സര്‍സമീനില്‍ തിളങ്ങി പൃഥ്വി;  വിജയ് മേനോന്‍ എന്ന പേരണിഞ്ഞ യൂണിഫോം ധരിച്ച പൃഥിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സുപ്രിയ മേനോന്‍  

Malayalilife
തന്റെ അച്ഛന്റെ പേരുള്ള കഥാപാത്രമായി സര്‍സമീനില്‍ തിളങ്ങി പൃഥ്വി;  വിജയ് മേനോന്‍ എന്ന പേരണിഞ്ഞ യൂണിഫോം ധരിച്ച പൃഥിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സുപ്രിയ മേനോന്‍  

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇപ്പോഴിതാ സ്വന്തം അച്ഛന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോന്‍. 

ഇപ്പോഴിതാ പൃഥ്വിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'സര്‍സമീനി'ന്റെ ലൊക്കേഷന്‍ ചിത്രം പങ്കിടുകയാണ് സുപ്രിയ. തന്റെ അച്ഛന്റെ പേരും സിനിമയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേരും തമ്മിലുള്ള സാമ്യമാണ് സുപ്രിയ പങ്കുവയ്ക്കുന്നത്. തന്റെ അച്ഛന്റെ പേരില്‍ ഭര്‍ത്താവ് ഒരു കഥാപാത്രമായി എത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 

''വിജയ് മേനോന്‍... ഇത് എന്റെ അച്ഛന്റെ യഥാര്‍ത്ഥ പേരാണ്. സര്‍സമീനില്‍ പൃഥ്വി ആ പേരില്‍ അഭിനയിച്ചു എന്നത് യാദൃച്ഛികതയാണ്, ഏറെ സ്‌പെഷ്യലുമാണ്...'' എന്നാണ് പൃഥ്വി പട്ടാള വേഷത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെ സുപ്രിയ കുറിച്ചത്. ആര്‍മി ഓഫിസറായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഷര്‍ട്ടിലെ നെയിം പ്ലേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ കുറിപ്പ്. തന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെ പേരില്‍ പൃഥ്വിരാജ് ഒരു സിനിമയിലെത്തിയത് സുപ്രിയയ്ക്കും വികാരഭരിതമായ നിമിഷമാണെന്ന് സുപ്രിയയുടെ പോസ്റ്റിലൂടെ മനസ്സിലാകും. 

പൃഥ്വിരാജ് സുകുമാരനും കാജോളും നായികാനായകന്മാരായി എത്തിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സര്‍സമീന്‍'. ഇതില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രം നിരൂപകപ്രശംസയും പ്രേക്ഷകഹൃദയവും കീ?ഴടക്കുന്നുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് കയോസ് ഇറാനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് മേനോന്‍ എന്നാണ്.

സുപ്രിയ മേനോന്റെ അച്ഛന്റെ പേര് മണമ്പ്രക്കാട്ട് വിജയകുമാര്‍ മേനോന്‍ എന്നായിരുന്നു. ഏകമകളായതിനാല്‍ സുപ്രിയയ്ക്ക് അച്ഛനുമായി അത്രയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. 71-ാം വയസ്സില്‍ കാന്‍സര്‍ ബാധിതനായി അച്ഛന്‍ മരിച്ചത് ഒരു തീരാനൊമ്പരമായി ഇന്നും സുപ്രിയ കുറിക്കാറുണ്ട്. തന്റെ വിജയങ്ങളില്‍ തന്നെക്കാളേറെ സന്തോഷിക്കുന്നതും തന്റെ വിജയത്തില്‍ സദസ്സിന്റെ ഏറ്റവും മുന്നിലിരുന്ന് വിസ്സിലടിക്കുന്നതും അച്ഛനായിരുന്നേനേ എന്ന് സുപ്രിയ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 

നോ ബഡി ആണ് സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ഇ4 എക്‌സ്പരിമെന്റ്‌സും നിര്‍മാണത്തില്‍ പങ്കാളിയാണ്. പൃഥ്വിരാജും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.
 

supriya menon shares coincidence

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES