1985 ജൂണ്‍ 21-നാണ് സിബി മലയിലിന്റെ ആദ്യചിത്രം 'മുത്താരംകുന്ന് പി ഒ റിലീസാകുന്നത്. ചിത്രത്തിന്റെ 40ാം വാര്‍ഷികവുംം സിബി മലയില്‍ എന്ന സംവിധായകനെ ആദരിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് കൊച്ചിയില്‍ ഒരുക്കിയിരുന്നു. നടന്‍മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപുമൊക്കെ പങ്കെടുക്കുന്ന പരിപാടിയില്‍ മുത്താരംകുന്നിന്റെ കഥാകൃത്തായ ജഗദീഷും തിരക്കഥാകൃത്തായ ശ്രീനിവാസനും നായകനായ മുകേഷുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി വേദിയില്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
താരമെന്ന പദവിയാണോ, സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണോ കൂടുതല്‍ ആസ്വദിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഒരുപക്ഷേ, വലിയ ഫ്രസ്ട്രേഷനിലേക്ക് എന്നെ കൊണ്ടുചെന്ന് ചാടിച്ച ഒരു അവസ്ഥയാണ് എനിക്ക് പുതിയതായി കിട്ടിയ ഉത്തരവാദിത്തം. ഒരു ഡിപ്രഷനിലേക്ക് ഞാന്‍ പോകുന്ന തരത്തിലായിരുന്നു. പാഷന്‍ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു.
ഞാന്‍ അതുവരെയും സിനിമയുള്ള സമയങ്ങളിലെല്ലാം കാലത്ത് ഉണര്‍ന്നിരുന്നത് മേക്കപ്പ് ഇടാന്‍ വേണ്ടിയായിരുന്നു. 2024 ജൂണ്‍ 10 മുതല്‍ മേക്കപ്പ് ഇടാന്‍ വേണ്ടിയല്ല ഉണരുന്നത്. അത് എന്നെ ഡിപ്രഷനിലേക്ക് തള്ളുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്. അതില്‍ ചില കാര്‍ക്കശ്യങ്ങളും കര്‍ശനതകളും ഒക്കെ ഉണ്ടായിരുന്നു''-സുരേഷ് ഗോപി പറഞ്ഞു.