എന്റെ മകന്‍ ലണ്ടനില്‍ നിന്നും വന്ന ഫ്‌ളൈറ്റില്‍ കൊറോണ ബാധിതന്‍ ഉണ്ടെന്നറിഞ്ഞതോടെ മകന്‍ ക്വാറന്റൈനില്‍; ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായ ഇളയ മകനൊപ്പം മൂത്ത മകനും അവന്റെ സെക്രട്ടറിയും ; ഡല്‍ഹി യാത്രയും ഷൂട്ടിങും മറ്റി വീട്ടിലിരിക്കാന്‍ ഞാനും തീരുമാനിച്ചു;വീടിന്റെ ഗേറ്റില്‍ പോലും തൊടാറില്ല; സുരേഷ് ഗോപിക്ക് പറയാനുള്ളത്

Malayalilife
topbanner
എന്റെ മകന്‍ ലണ്ടനില്‍ നിന്നും വന്ന ഫ്‌ളൈറ്റില്‍ കൊറോണ ബാധിതന്‍ ഉണ്ടെന്നറിഞ്ഞതോടെ മകന്‍ ക്വാറന്റൈനില്‍; ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായ ഇളയ മകനൊപ്പം മൂത്ത മകനും അവന്റെ സെക്രട്ടറിയും ; ഡല്‍ഹി യാത്രയും ഷൂട്ടിങും മറ്റി വീട്ടിലിരിക്കാന്‍ ഞാനും തീരുമാനിച്ചു;വീടിന്റെ ഗേറ്റില്‍ പോലും തൊടാറില്ല; സുരേഷ് ഗോപിക്ക് പറയാനുള്ളത്

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിനിടെ പൊലീസ് ചിലയിടങ്ങളില്‍ നടത്തിയ അതിക്രമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകം മുഴുവന്‍അടിയന്തര സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി പറയുന്നത്. മനോരമ ന്യൂസ് ചര്‍ച്ചയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മാത്രമല്ല താനും കുടുംബവും സ്വയം ക്വാറന്റെനിലാണെന്നും നടന്‍ പങ്ക് വച്ചു.

'ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫല്‍റ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. 

മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്'- സുരേഷ് ഗോപി പറഞ്ഞു. അടുത്ത വ്യാഴാഴ്ച കുട്ടികള്‍ വന്നുകഴിഞ്ഞാല്‍ ആ സൗകര്യവും ഞാന്‍ ഉപയോഗിക്കില്ല. അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചയില്‍ രണ്ട് തവണ ഡല്‍ഹിയില്‍ പോയിരുന്ന, ഷൂട്ടിങുകളിലും കോടീശ്വരനിലും പങ്കെടുത്തിരുന്ന ഞാന്‍ ഒറ്റയ്ക്ക് രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചെങ്കില്‍ എല്ലാവര്‍ക്കും അത് സാധിക്കും.കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ച് ഡല്‍ഹിയില്‍ നിന്നു വന്ന ആളാണ് ഞാന്‍. വെള്ളിയാഴ്ച രാവിലെ അമ്പലത്തില്‍ ഒന്നുപോയി തൊഴുതു വീട്ടില്‍ കയറി. ശനിയാഴ്ച, പിറ്റേദിവസം ലോക്ഡൗണ്‍ ആണെന്ന് അറിയാവുന്നതുകൊണ്ട് അത്യാവശ്യം വേണ്ട സാധാനങ്ങള്‍ വെളിയില്‍ പോയി മേടിച്ചു. ആ ഞാന്‍ ഞായറാഴ്ച കാലത്തു മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല.

എല്ലാവരും വീടുകളില്‍ ഇരിക്കണം. അവിടെ ഇരുന്ന് പുതിയ പുതിയ കാര്യങ്ങള്‍ ചിന്തിക്കണം. സുഹൃത്തുക്കളുടെ ബന്ധുക്കളുടെ ക്ഷേമമന്വേഷിക്കുക. സംഗീതം കേള്‍ക്കുക, പങ്കുവയ്ക്കുക. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരുതരി പോലും ബാക്കിവയ്ക്കരുത്. 21 ദിവസം എന്നു പറയുന്നത് ഇതിന്റെ ആദ്യ പീരിയഡ് മാത്രമാണ്. അതില്‍ നില്‍ക്കുമെന്ന് ഇപ്പോഴും ഉറപ്പുപറയാനാകില്ല. അച്ചടക്കം മാത്രമാണ് വേണ്ടത്. ലോകത്തിന് ഇന്ന് സ്വാതന്ത്ര്യമില്ലെന്നും സുരേഷ് ഗോപി പറയുന്നു.

suresh gopi says about lockdown

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES