Latest News

സര്‍വ്വം മായയിലെ നിന്റെ പെര്‍ഫോമന്‍സ് വളരെയധികം ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങള്‍; ഡെലൂലുവിന് കത്തയച്ച് സൂര്യയും ജ്യോതികയും 

Malayalilife
സര്‍വ്വം മായയിലെ നിന്റെ പെര്‍ഫോമന്‍സ് വളരെയധികം ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങള്‍; ഡെലൂലുവിന് കത്തയച്ച് സൂര്യയും ജ്യോതികയും 

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്നിലാണ്. നിവിന്‍ പോളിക്കൊപ്പം തന്നെ ചിത്രത്തിലെ നായികയായെത്തിയ റിയ ഷിബുവിനെ കൂടി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിയ എത്തിയത്

റിയ ഷിബുവിനെ അഭിനന്ദിച്ച് രം?ഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും ഇപ്പോള്‍. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികള്‍ അയച്ചു നല്‍കിയ പ്രത്യേക സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചു.

വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സൂര്യയെയും ജ്യോതികയെയും റിയ ടാ?ഗ് ചെയ്തിട്ടുമുണ്ടായിരുന്നു. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.

ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാന്‍ തോന്നുന്നു! സൂര്യ സര്‍, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചു തരാന്‍ നിങ്ങള്‍ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. 'സര്‍വം മായ' ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാന്‍ ഇത് സ്വീകരിക്കുന്നു.''- റിയ കുറിച്ചു.

വാക്കുകള്‍ക്കതീതമായി നന്ദി. ജ്യോതിക മാമിനും സൂര്യ സാറിനും സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. നിങ്ങളുടെ അഭിനന്ദനത്തിന് മുഴുവന്‍ ടീമും കടപ്പെട്ടിരിക്കുന്നു. - ജസ്റ്റിന്‍ പ്രഭാകര്‍ കുറിച്ചു. തിയറ്ററിന് പിന്നാലെ സര്‍വ്വം മായ ഒടിടിയിലും വന്‍ ഹിറ്റായി മാറിയിരുന്നു.

പ്രഭേന്ദു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തിയത്. ചിത്രത്തിലെ നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോയ്ക്കും കയ്യടി ഏറെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോമ്പോ ഒന്നിച്ചെത്തിയതും ആരാധകര്‍ ആഘോഷമാക്കി.


 

Read more topics: # റിയ ഷിബു
suriya and jyothika compliment riya shibu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES