സൂപ്പര്‍ ഹീറോ തേജ സജ്ജ യുടെ 'മിറൈ' സെപ്റ്റംബര്‍ 12 ന് റിലീസ് ആവുന്നു. ഓഗസ്‌റ് 28 ന് ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തു വിടും. സുജിത് കുമാര്‍ കൊള്ളി, വിവേക് കുച്ചിഭോട്‌ല, കൃതി പ്രസാദ്, ടി ജി വിശ്വ പ്രസാദ്, ഗൗതം റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് 'പീപ്പിള്‍ മീഡിയ ഫാക്ടറി' യുടെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയാണ് 'മിറൈ'. സെപ്റ്റംബര്‍ 12 ന് തന്നെ 8 ഭാഷകളില്‍ ആയി 2D , 3D റിലീസും ഉണ്ടായിരിക്കുന്നതാണ്.
സൂപ്പര്‍ ഹീറോ യോദ്ധാവായി സിനിമ ആസ്വാദകരെയും ആരാധകരെയും വിസ്മയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന തേജ സജ്ജയുടെ ഈ ധീര കഥാപാത്രത്തിന് മേലുള്ള പ്രതീക്ഷകള്‍ ചെറുതൊന്നും അല്ല. ഈ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് ഖട്ടമാനേനി ആണ്. സംവിധായകന്‍ തന്നെ ആണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറി യുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങിയ ടീസര്‍ ഉം, 'Vibe Undi ' എന്ന ഗാനവും ആരാധകര്‍ക്കിടയില്‍ തരംഗമാണ്.
റിഥിക നായക് നായിക .ശ്രിയ സരണ്‍, ജയറാം, ജഗപതി ബാബു എന്നിവരും പ്രധാന റോളുകളില്‍ വരുന്നുണ്ട്. സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗൗര ഹരി ആണ്. മണിബാബു കരണം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ആര്‍ട്ട് ഡയറക്ടര്‍: ശ്രീ നാഗേന്ദ്ര തങ്കള
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുജിത് കുമാര്‍ കൊള്ളി
പി.ആര്‍.ഒ : ശബരി
മാര്‍ക്കറ്റിംഗ് : ഹാഷ്ടാഗ് മീഡിയ