സുധിയുടെ മരണശേഷവും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ പണം അയച്ചു; ഇപ്പോഴും അയക്കുന്നു; തെളിവ് കൈയ്യിലുണ്ട്; ആരാണെങ്കിലും വന്നവഴി മറക്കരുത്; പണിക്കാര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ലെന്ന് അന്നേ പറയുമായിരുന്നു; കൊല്ലം സുധിയുടെ സുഹൃത്ത് കൂടിയായ താജ് പത്തനംതിട്ടക്ക് പറയാനുള്ളത്

Malayalilife
 സുധിയുടെ മരണശേഷവും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ പണം അയച്ചു; ഇപ്പോഴും അയക്കുന്നു; തെളിവ് കൈയ്യിലുണ്ട്; ആരാണെങ്കിലും വന്നവഴി മറക്കരുത്; പണിക്കാര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ലെന്ന് അന്നേ പറയുമായിരുന്നു; കൊല്ലം സുധിയുടെ സുഹൃത്ത് കൂടിയായ താജ് പത്തനംതിട്ടക്ക് പറയാനുള്ളത്

കൊല്ലം സുധിയുടെ അടുത്ത സുഹൃത്തും കലാകാരനുമാണ് താജ് പത്തനംതിട്ട. ഇപ്പോളിതാ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്ന കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സുഹൃത്തായ താജ് പ്രതികരിക്കുകയാണ്.കൊല്ലം സുധിയുമായി വര്‍ഷങ്ങളുടെ ആത്മബന്ധം ഉണ്ടായിരുന്നു. ഒരുമിച്ച് ചാനല്‍ ഷോകള്‍ ചെയ്തിട്ടില്ലെങ്കിലും ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സുധിയുടെ കുടുംബത്തിനും മൂത്ത മകനും അറിയാമെന്നും അദ്ദേഹം പറയുന്നു. 

രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറച്ച് ദിവസമായി കാണുന്നു. തുടക്കം മുതല്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് കരുതിയതാണ്. സുധിയുടെ കുടുംബത്തിന് എല്ലാവരും കൂടി ഒരു വീട് വെച്ച് നല്‍കുന്നു. ഭര്‍ത്താവ് മരിച്ചതും അല്ലാത്തതുമായി നിരവധി സ്ത്രീകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എന്റെ 33 വര്‍ഷത്തെ കലാജീവിതത്തിന് ഇടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥാപാത്രത്തെ കാണുന്നത്. അവര്‍ അഭിനയിക്കുന്നതിലൊക്കെ സന്തോഷമേയുള്ളു.

കൊല്ലം സുധി ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹം ചിലരില്‍ നിന്നും പൈസ കടം വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായിരുന്നു. അദ്ദേഹം ആ പൈസയെല്ലാം തിരിച്ച് തരാമെന്ന് പറയുന്നുണ്ട്. എന്നിട്ടും ആര്‍ക്കും വിശ്വാസം ഇല്ലെങ്കില്‍ പൈസക്കായി എന്നെ ബന്ധപ്പെടാം എന്ന് പറഞ്ഞ് എന്റെ മൊബൈല്‍ നമ്പര്‍ അടക്കം ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ ഒരു യാത്രിക്കിടയില്‍ വെച്ച് ഞാനും സുധിയും അവിചാരിതമായി കാണുന്നു. അന്ന് രേണുവും ചെറിയ കുഞ്ഞും കൂടെയുണ്ടായിരുന്നു. അവസാനമായി സുധിയെ നേരില്‍ കാണുന്നത് അന്നാണെന്നും താജ് പറയുന്നു.

സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഒരു ദിവസം വീട്ടില്‍ ചെന്നു. എല്ലാകാര്യങ്ങള്‍ക്കും ആ വീട്ടില്‍ പോകുമായിരുന്നു. സുധിയുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഇളയകുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, വിധവ പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഞാന്‍ ഇടപെട്ടിരുന്നു. ഒരു പഞ്ചായത്തില്‍ ഹെഡ് ക്ലര്‍ക്കായി ജോലി ചെയ്യുന്നതിനാല്‍ തന്നെ അക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു.

ഇത്തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന എനിക്കെതിരെയാണ് രേണുവിന്റെ പിതാവ് ഒരു ആരോപണം ഉന്നയിച്ചത്. ആരെയും സാഹായിക്കാന്‍ പോകരുത്. അങ്ങനെ ആരെയെങ്കിലും സഹായിക്കാന്‍ പോയാല്‍ അത് വലിയ ആപത്തായി മാറും എന്ന് മനസ്സിലായി. അതിന്റെ ഉത്തമ ഉദാഹരണമാണ് ഞാനും ഫിറോസും. മറ്റൊരു മിമിക്രി കലാകാരന് വീട് വെച്ച് കൊടുക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഫിറോസുമായി പറഞ്ഞ് ഓക്കെയായിരുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ ഒരു സഹായത്തിന് ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അത് എനിക്ക് വലിയ ദുഃഖമാണ് ഉണ്ടാക്കിയത്. സുധിയുടെ മക്കള്‍ക്കായുള്ള വീട് നിര്‍മ്മാണത്തിന്റെ പെര്‍മിറ്റ് എടുക്കാന്‍ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇടപെട്ടതോടെ ഒറ്റ ദിവസം കൊണ്ട് അത് പരിഹരിച്ചു. വീട് നിര്‍മ്മിക്കുന്ന സമയത്ത് പണിക്കാരൊക്കെ എന്നെ വിളിച്ച് പറയുമായിരുന്നു കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇവര്‍ തരില്ലെന്ന്. അപ്പോള്‍ ഞാന്‍ രേണുവിന്റെ പപ്പയെ വിളിച്ച് കാര്യം പറയുമ്പോള്‍ ഞാന്‍ ഇവിടുന്ന് എങ്ങനെ വെള്ളവും കൊണ്ട് പോകാനായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അങ്ങനെ ഞങ്ങള്‍ പിന്നീട് അടുത്ത കടകളിലൊക്കെ അറേഞ്ച് ചെയ്യുകയായിരുന്നു. ഏത് ഒരു വീടായാലും അത് പണിയുന്ന തൊഴിലാളികള്‍ക്ക് ഒരു തുള്ളി വെള്ളം കൊടുത്തിട്ടില്ലെങ്കില്‍ ആ പണിഞ്ഞ ആള്‍ക്കാരുടെ ചെറിയ ശാപം മതി ഈ വീട് പൊളിഞ്ഞു വീഴാന്‍. ആ പണിക്കാരുടെ ശാപം കൊണ്ടായിരിക്കും ക്ലോക്കും ഫാനുമൊക്കെ തന്നെ വീഴുന്നതെന്നും താജ് കൂട്ടിച്ചേര്‍ക്കുന്നു.

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരന്തരം പണം വരുന്നുണ്ടെന്നും താജ് പത്തനംതിട്ട പറയുന്നു. രേണു സുധിയും പപ്പയും വന്ന വഴി മറക്കരുത് എന്നും താജ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിന് വരെ കണക്കുപറയുന്നവരായി അവര്‍ മാറിയെന്നും താജ് കുറ്റപ്പെടുത്തി. 

രേണുവിന്റെ പപ്പ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും എല്ലാത്തിനും തെളിവ് തങ്ങളുടെ കൈയിലുണ്ട് എന്നും താജ് പറഞ്ഞു. എന്നാല്‍ എല്ലാ സത്യവും താന്‍ ലോകത്തിന് മുന്നില്‍ വിളിച്ച് പറയില്ല എന്നും അതുകൊണ്ട് അവര്‍ പേടിക്കേണ്ട എന്നും താജ് പറഞ്ഞു. 

ഫിറോസ് ഭായ് ഓരോ ആഴ്ചയും ഓരോരുത്തരെ വിട്ട് ആ വീട് വൃത്തിയാക്കി കൊടുക്കണമെന്നും പറ്റിയാല്‍ ഒരു സെര്‍വന്റിനേയും വെച്ച് കൊടുക്കണമെന്നും താജ് പറയയുന്നു. ഫിറോസ് ഭായിയോട് കാണിച്ചത് നന്ദികേടാണ്. രേണു ഇനി ബിഗ് ബോസിലൊക്കെ പോയി വിന്നറായി വരാന്‍ ഞാന്‍ ആശംസിക്കുന്നതായും താജ് പറയുന്നു.

ഷിബു ആറന്‍മുള കേരളത്തില്‍ അറിയപ്പെടുന്ന കലാകാരനാണ്. ഒരിക്കല്‍ എറണാകുളത്ത് വെച്ച് രേണുവിനെ കണ്ടപ്പോള്‍ ഷിബുവിനെ കണ്ടിട്ടും രേണു മാറിപ്പോയി. പിന്നെ ഞാന്‍ താജുവിന്റെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് പോയി. ആരാണെങ്കിലും വന്നവഴി മറക്കരുതെന്നും താജ് പറയുന്നുയ
 

thaj pathanamthitta about renu sudhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES