Latest News

ആ അടി നല്ല ഒറിജിനല്‍ ആണ്! തല്ലുമാല ട്രെയിലറില്‍ ടോവിനോയ്ക്ക് കിട്ടിയ തല്ലിന്റെ ഒറിജിനല്‍ വീഡിയോ പങ്കുവെച്ച് ടൊവിനോ

Malayalilife
 ആ അടി നല്ല ഒറിജിനല്‍ ആണ്! തല്ലുമാല ട്രെയിലറില്‍ ടോവിനോയ്ക്ക് കിട്ടിയ തല്ലിന്റെ ഒറിജിനല്‍ വീഡിയോ പങ്കുവെച്ച് ടൊവിനോ

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'തല്ലുമാല'. ടൊവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവമാണ് തല്ലുമാലയുടെ ട്രെയ്ലര്‍ പുറത്തുവിട്ടത്. അടുത്തകാലത്ത് ഒരു മലയാള സിനിമയുടെ ട്രെയ്ലറിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പായിരുന്നു ഇതിന് ലഭിച്ചത്. 

ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്ര തല്ലുകൊള്ളുന്നതും കൊടുക്കുന്നതുമൊക്കെയാണ് ട്രെയിലറിലുണ്ടായിരുന്നത്. 
ട്രെയിലറില്‍ ടൊവിനോയുടെ മുഖത്ത് അടി കിട്ടുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ട് കാണാം. ഇത് ഒറിജിനലായി ചിത്രീകരിച്ചതാണെന്നാണ് വ്യക്തമായിരിക്കുന്നത്. തല്ലിന് പിന്നിലെ യാഥാര്‍ത്ഥ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. 

ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ടൊവിനോയുടെ മുഖത്ത് അടിച്ചത്. അടികൊണ്ടതിന്റെ 'ഹാങ് ഓവര്‍' പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയില്‍ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ദുബായിയിലാണ് നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് . വിതരണം - സെന്‍ട്രല്‍ പിക്ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍.
 

thallumala fight scene video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES