Latest News

 ക്രിസ്മസ് റിലീസിനെത്തുന്ന ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി...!

Malayalilife
topbanner
 ക്രിസ്മസ് റിലീസിനെത്തുന്ന ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി...!

അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും ഒരേ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ചാക്കോച്ചന്‍. ലാല്‍ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ്  'തട്ടുപുറത്ത് അച്യുതന്‍'. ക്രിസ്മസ് റിലീസിനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.  ദീപാങ്കുരന്‍ ഈണമിട്ട 'മുത്തുമണി രാധേ' എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പുതുമുഖം ശ്രാവണയാണ് സിനിമയില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ലാല്‍ജോസിന്റെ മുന്‍ചിത്രങ്ങള്‍ക്ക് കഥയെഴുതിയ എം സിന്ധുരാജ് തന്നെയാണ് ഇത്തവണയും തിരക്കഥയൊരുക്കിയിരിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കണ്ണൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. റോബിരാജ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കേച്ചനും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 


 


 

thattumpurath achuthan,Kunchacko Boban,lal jose,first video song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES