Latest News

കുതിച്ചു പറന്ന് ടര്‍ബോ; കേരളത്തില്‍ ഇതുവരെ 2.60 കോടി രൂപയുടെ പ്രീ - സെയില്‍സ്; മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും മികച്ച തുടക്കം

Malayalilife
topbanner
 കുതിച്ചു പറന്ന് ടര്‍ബോ; കേരളത്തില്‍ ഇതുവരെ 2.60 കോടി രൂപയുടെ പ്രീ - സെയില്‍സ്; മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും മികച്ച തുടക്കം

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ്ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ'യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുന്‍പുള്ള ബുക്കിങ്ങ് തീരാന്‍ ഇനിയും ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

1,400 ഷോകളില്‍ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഭീഷ്മ പര്‍വത്തിന്റെ റെക്കോര്‍ഡ് ഇതോട് കൂടി ടര്‍ബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും  ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്.  യുകെയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ  തേരോട്ടം. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടര്‍ബോ മാറി. 
കേരളത്തില്‍ 300ലധികം തീയറ്ററുകളില്‍ കേരളത്തില്‍ ടര്‍ബോ എത്തും. 

 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ട്രെയിലര്‍ വന്‍ ആവേശമാണ് ആരാധകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടര്‍ബോ'.

Read more topics: # ടര്‍ബോ
turbo movie with mammoottys

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES