സിനിമ കഴിഞ്ഞാല്‍ മറ്റ് നടന്‍മാരെ പോലെ തന്നെ ഉണ്ണി മുകുന്ദനും താല്‍പ്പര്യം വാഹനങ്ങളോട് ആണ്. ഗാരേജില്‍ നിരവധി പ്രിയപ്പെട്ട വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങള്‍ എത്തിച്ചിരിക്കുകയാണ്.ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക്കുമാണ് നടന്‍ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ആണിത്.
നേരത്തെ ഡിഫന്‍ഡര്‍ 2 ലീറ്റര്‍ പെട്രോള്‍ ഉണ്ണിമുകുന്ദന്റെ ഗാരിജിലുണ്ടായിരുന്നു. പുതിയ വാഹനവും പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്ക് ജെസിഡബ്ല്യൂന്റെ 62 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം ഇതില്‍ ഡിഫന്റര്‍ അച്ഛന്റെയും അമ്മയുടെയും യാത്രക്ക് കൂട്ടായ് നടന്‍ വാങ്ങി നല്കിയതാണ്.
ഇതില്‍ മിനി കൂപര്‍ കേരളത്തില്‍ തന്നെ ആദ്യത്തെ മോഡലാണ്. ഇന്ത്യയില്‍ തന്നെ 20 എണ്ണം മാത്രം എത്തിക്കുന്നതില്‍ ഒരു വാഹനമാണ് ഉണ്ണി മുകന്ദന്‍ സ്വന്തമാക്കിയിരിക്കുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
കുറത്ത നിറത്തിലെ കേരളത്തിലെ ഒരോയൊരു ഇലക്ട്രിക് കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു ഇതുതന്നെ. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന ഇലക്ട്രിക് കാറാണ് കണ്‍ട്രിമാന്‍. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും.
ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ.ഡിഫന്‍ഡര്‍ 110, 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 296 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന വേരിയന്റുകളില്‍ ഒന്നാണിത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ്സ് ചാര്‍ജിങ്, മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാന്‍ കഴിയുന്ന മുന്‍സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയില്‍ കാണുവാന്‍ കഴിയും.