Latest News

മലയാളത്തില്‍ ആദ്യമായി വില്ലന് സ്പിന്‍ ഓഫ് സിനിമ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ആരംഭിച്ചു

Malayalilife
topbanner
 മലയാളത്തില്‍ ആദ്യമായി വില്ലന് സ്പിന്‍ ഓഫ് സിനിമ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ആരംഭിച്ചു

യുവതലമുറക്കാരില്‍ മികച്ച ആക്ഷന്‍ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും സമര്‍ത്ഥനായ നടന്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍ കൂടെ മാസ്സ് ഡയറക്ടര്‍ ഹനീഫ് കൂടി ചേരുമ്പോള്‍ മലയാളത്തിലെ വലിയൊരു മാസ്സ് ആക്ഷന്‍ സിനിമ കൂടി ഉണ്ടാകാന്‍ പോകുന്നു എന്ന് ഉറപ്പിക്കാം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'മാര്‍ക്കോ' ആണ് മലയാള സിനിമയില്‍ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാര്‍ക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ന് മുന്നാറില്‍ ആയിരുന്നു പൂജയോട് കൂടി ഷൂട്ടിംഗ് ആരംഭിച്ചത്. ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവര്‍ത്തകരുടെയും സാനിധ്യത്തില്‍ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഫസ്റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിര്‍വഹിച്ചു. പൂജയില്‍ നിറസാനിധ്യമായി നടന്‍ ഷറഫുദീനും ഉണ്ടായിരുന്നു. 

സമീപകാലത്തെ ഏറ്റവും മികച്ച സ്‌റ്റൈലിസ്റ്റ്, ആക്ഷന്‍- വയലന്‍സ് ചിത്രമായിരിക്കും മാര്‍ക്കോ. വയലന്‍സ്,ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ ഏറ്റവും സമര്‍ത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തില്‍ എട്ട്  ആക്ഷനുകളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആണ് ഇതിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സണ്‍, സ്റ്റണ്ട് സില്‍വ എന്നിവരാണ് ഇവരിലെ പ്രമുഖര്‍.

മികച്ച സംഘട്ടനങ്ങളും, ഇമോഷന്‍ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാന്‍വാസിലൂടെ വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം. നായിക ഉള്‍പ്പടെയുള്ള ചില പ്രധാന താരങ്ങള്‍ ബോളിവുഡ്ഡില്‍ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ , ടര്‍ബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍ ഫോര്‍ട്ട് കൊച്ചിയാണ്.

കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ചന്ദ്രു സെല്‍വരാജ്എ, ഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം - സുനില്‍ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍.

unni mukundan haneef adeni marko start

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES