എല്‍ ഫോര്‍ ലവ്'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഉണ്ണി മുകുന്ദന്‍; കമന്റ് ബോക്സില്‍ സ്നേഹം നിറച്ച് ആരാധകര്‍ 

Malayalilife
 എല്‍ ഫോര്‍ ലവ്'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഉണ്ണി മുകുന്ദന്‍; കമന്റ് ബോക്സില്‍ സ്നേഹം നിറച്ച് ആരാധകര്‍ 

മുന്‍ മാനേജറുമായുണ്ടായ വിവാദങ്ങള്‍ക്കിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍.'എല്‍ ഫോര്‍ ലവ്' എന്നാണ് ക്യാപ്ഷനായി ഉണ്ണി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. എംബ്രോയ്ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ല കോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ ഗൂഢാലോചന ആരോപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദന്‍ പരാതി നല്‍കിയത്. അതേസമയം ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ വിപിനെ മര്‍ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

വാക്കുതര്‍ക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് ഒരു അറിയാത്ത നമ്പറില്‍ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവര്‍ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി.

unni mukundan with mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES