Latest News

രണ്ട് മക്കളെയും നോക്കിയത് വേറെ ആരുമല്ല; കുളിപ്പിക്കലും തുണി കഴുകലും ബാത്ത് റൂമില്‍ കൊണ്ട് പോകുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റാരും ചെയ്യുന്നത് ഇഷ്ടമല്ല; ജീവിതത്തിന് ബലം തരുന്നത് കയ്‌പ്പേറിയ അനുഭവങ്ങള്‍; ഉര്‍വ്വശി മനസ് തുറക്കുമ്പോള്‍

Malayalilife
രണ്ട് മക്കളെയും നോക്കിയത് വേറെ ആരുമല്ല; കുളിപ്പിക്കലും തുണി കഴുകലും ബാത്ത് റൂമില്‍ കൊണ്ട് പോകുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റാരും ചെയ്യുന്നത് ഇഷ്ടമല്ല; ജീവിതത്തിന് ബലം തരുന്നത് കയ്‌പ്പേറിയ അനുഭവങ്ങള്‍; ഉര്‍വ്വശി മനസ് തുറക്കുമ്പോള്‍

ദേശീയ പുരസ്‌കാര നിറവിലാണ് മലയാളത്തിന്റെ പ്രിയങ്കരിയും ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാറുമായ നടി ഉര്‍വശി.ക്രിസ്റ്റോടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ നടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുകയാണ്. പുരസ്‌കാര നിറവില്‍ നില്ക്കുന്ന നടി ഗോപിനാഥുമായുള്ള അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമാണ് ഉര്‍വശി പങ്കുവച്ചത്. അമ്മയായ ശേഷം കരിയറില്‍ നിന്നെടുത്ത ഇടവേളയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടി സംസാരിച്ചു.

ഇടവേളയെടുത്തപ്പോഴും ഞാന്‍ ബിസിയായിരുന്നു. എനിക്ക് പാചകം ചെയ്യലും വീട്ടുജോലികളും ഇഷ്ടമാണ്. എന്റെ രണ്ട് മക്കളെയും വേറെ ആരുമല്ല നോക്കിയത്. എന്റെ മടിയില്‍ വെച്ച് ഞാന്‍ തന്നെ കുളിപ്പിക്കും. അവരുടെ തുണി പോലും മറ്റൊരാളെക്കൊണ്ട് കഴുകിച്ചിട്ടില്ല. അവരെ ബാത്ത് റൂമില്‍ കൊണ്ട് പോകുന്നതും ഭക്ഷണം കൊടുക്കുന്നതും മറ്റാരും ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ തന്നെ ചെയ്യും. സ്‌കൂളില്‍ പോകുന്നത് വരെയും അവരെ ഷൂട്ടിംഗില്‍ ഒപ്പം കാെണ്ട് പോകും. അവരെ ഫീഡ് ചെയ്യും. ആ പ്രായം വരെ അവരെ ഫീഡ് ചെയ്തിട്ടുണ്ട്.

മകളെ പത്ത് മാസം ഗര്‍ഭിണിയായിരിക്കെ അഭിനയിച്ചിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു. ഇളയ മകനെ ?ഗര്‍ഭിണിയായപ്പോള്‍ ഉത്തമവില്ലന്‍ എന്ന സിനിമ ചെയ്തു. ആദ്യ വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട കാലത്തെക്കുറിച്ചും ഉര്‍വശി അഭിമുഖത്തില്‍ സൂചിപ്പിച്ചു. എല്ലാവരും നമ്മളെ മനസിലാക്കില്ല. എനിക്ക് മനസിലായവര്‍ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നെ മനസിലായവര്‍ക്കൊപ്പം വളരെ കുറച്ച് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ.

എന്നെ മനസിലാക്കാത്തത് തെറ്റല്ല. കയ്‌പ്പേറിയ അനുഭവങ്ങള്‍ ആരോടും പങ്കുവെക്കാന്‍ എനിക്ക് താല്‍പര്യമില്ല. അത് വലിയ മൈനസായി. ഇപ്പോഴും എന്റെ സുഹൃത്തുക്കളുടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഞാനാണ് പരിഹരിക്കാറ്. പക്ഷെ അവര്‍ എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഇത്രയും ബുദ്ധിമതിയാണെന്ന് പറഞ്ഞിട്ടും ഇവള്‍ക്കിത് അറിയില്ലേ എന്ന് ചിന്തിക്കുമെന്ന് കരുതി.

എല്ലാം നല്ലതിനാണെന്ന് കരുതുന്നു. സ്വര്‍ണത്തിന്റെ മൂല്യം നോക്കി രൂപയെ നിര്‍ണയിക്കുന്ന നാടാണിത്. എന്നാല്‍ വീട്ടില്‍ ആണി അടിക്കണമെങ്കില്‍ സ്വര്‍ണ ആണി ആയിരിക്കില്ല. ഇരുമ്പിന്റെ ആണിയാണ്. ജീവിതത്തിന് ബലം തരുന്നത് കയ്‌പ്പേറിയ അനുഭവങ്ങളാണ്. ജീവിതത്തില്‍ എനിക്കെല്ലാം എളുപ്പത്തില്‍ ലഭിച്ചു.


കഷ്ടങ്ങള്‍ മനസിലാക്കാന്‍ ദൈവം എന്തെങ്കിലും തരും. അങ്ങനെയാണ് താന്‍ കരുതുന്നതെന്നും ഉര്‍വശി പറയുന്നു. വളരെ കാലം കഴിഞ്ഞ ശേഷമാണ് എനിക്കിതെല്ലാം മനസിലായത്. കുറച്ച് കഷ്ടപ്പെട്ട ശേഷമാണ് മനസിലായത്. എനിക്ക് മനസിലാക്കി തരാന്‍ ദൈവം ചെയ്തതാണ്. ഇത് ആരാണ്, എപ്പോള്‍ വരെ നമുക്കൊപ്പം ഉണ്ടാകുമെന്നെല്ലാം തിരിച്ചറിഞ്ഞെന്നും ഉര്‍വശി വ്യക്തമാക്കി.

നടന്‍ മനോജ് കെ ജയനാണ് ഉര്‍വശിയുടെ ആദ്യ ഭര്‍ത്താവ്.2000 ല്‍ വിവാഹിതരായ ഇരുവരും 2008 ല്‍ വേര്‍പിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവരുടെ മകളുടെ പേര്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വിവാഹമോചനസമയത്ത് ഉര്‍വശിക്ക് നേരെ പല ആരോപണങ്ങളും വന്നു. ജീവിതത്തിലെ ഏറ്റവും വിഷമമകരമായ നാളുകളായിരുന്നു ഉര്‍വശിക്കത്. ശിവപ്രസാദ് എന്നാണ് ഉര്‍വശി രണ്ടാമത് വിവാഹം ചെയ്തയാളുടെ പേര്. ഇരുവര്‍ക്കും ഇഷാന്‍ പ്രജാപതി എന്ന മകനുമുണ്ട്.

ഉര്‍വശിയുടെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ് മകള്‍ തേജാലക്ഷ്മി. ഉര്‍വശിയെയു അനുജനെയും കാണാന്‍ തേജാലക്ഷ്മി ഇടയ്ക്കിടെ വരാറുണ്ട്. ജീവിതത്തില്‍ ഏറെ വിഷമിച്ച നാളുകളിലും ഉര്‍വശി സിനിമാ രം?ഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉര്‍വശിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more topics: # ഉര്‍വശി
urvashi opens up about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES