സംസ്ഥാന അവാര്‍ഡ് സഖാവ് വിഎസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ നിമിഷം അഭിമാനപൂര്‍വ്വം ഓര്‍ത്ത് മനോജ് കെ ജയന്‍; നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമെന്ന് ഹരീഷ് പേരടി;ഏതു പ്രതിസന്ധികളെയും നേരിടാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയെന്ന് വിനയന്‍; ഓര്‍മ്മകളുമായി താരങ്ങള്‍

Malayalilife
സംസ്ഥാന അവാര്‍ഡ് സഖാവ് വിഎസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ നിമിഷം അഭിമാനപൂര്‍വ്വം ഓര്‍ത്ത് മനോജ് കെ ജയന്‍; നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമെന്ന് ഹരീഷ് പേരടി;ഏതു പ്രതിസന്ധികളെയും നേരിടാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയെന്ന് വിനയന്‍; ഓര്‍മ്മകളുമായി താരങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സോഷ്യല്‍മീഡിയ വഴി കുറിപ്പുകള്‍ പങ്ക് വച്ചെത്തുന്ന താരങ്ങള്‍ നിരവധിയാണ്. നടന്‍ മനോജ് കെ ജയന്‍ ഓര്‍മ്മകള്‍ പങ്ക് വച്ചത് ഇങ്ങനെയാണ്. തന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് വി എസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമഷം ഓര്‍ത്തെടുത്താണ് മനോജ് കെ ജയന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

''എന്റെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ..ആ നിമിഷത്തെ വളരെ അഭിമാനപൂര്‍വ്വം ഇന്നോര്‍ക്കുന്നു. ആദരാഞ്ജലികള്‍...പ്രണാമം'', എന്നാണ് മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

അച്യുതാനന്ദന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എങ്ങനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഒരു സമയഗോപുരമാണ് വി എസ് എന്നും അങ്ങനെയാണയാള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണായതെന്നും ഹരീഷ് പേരടി പറഞ്ഞു.

അതെ, അയാള്‍ ഒന്നിന്റെയും അവസാനത്തെ കണ്ണിയല്ല. മറിച്ച് തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ ശീലങ്ങളെയും തച്ച് തകര്‍ത്ത് പുതിയതിനെ പ്രതിഷ്ഠിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന തുടക്കത്തിന്റെ നേതാവായിരുന്നു. അതുകൊണ്ട് അയാള്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ല ...മറിച്ച് വര്‍ത്തമാനകാലത്തെ ജനകീയ സമരങ്ങളെ ഫാസിസ്റ്റ് മൂരാച്ചി മനോഭാവത്തോടെ തള്ളികളയാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്. അയാള്‍ അവസാനത്തെ മനുഷ്യനല്ല..മറിച്ച് മനുഷ്യത്വം വിളമ്പാന്‍ ഇറങ്ങുന്നതിനുമുമ്പ് നമ്മുടെ കൈയ്യിലെ രക്തകറയുടെ മാലിന്യം കഴുകി കഴുകി കളയേണ്ട ശുദ്ധജലമാണ്. എങ്ങിനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഒരു സമയ ഗോപുരമാണ്...അങ്ങനെയാണയാള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണായത്...അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പായ കരളായത്...ലാല്‍സലാം സഖാവേ', ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സംവിധായകന്‍ വിനയന്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. 
വി എസ്സിനു... വിട... പോരാട്ടത്തിന്റെ ഈ രണ്ടക്ഷരം ഏതു പ്രതിസന്ധികളെയും നേരിട്ടു മുന്നേറാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയാണ്'' , എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്സിനൊപ്പമുളള ഫോട്ടോയും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്. 


           

എന്നെ അനുകരിക്കുന്നതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം; വി.എസിന്റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് മനോജ് ഗിന്നസ് 

 


എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറ്റവുമധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്ന് മനോജ് ഗിന്നസ് ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട നേതാവാണ് വി എസ്സെന്നും മനോജ് ഗിന്നസ് കുറിച്ചു.

'പ്രിയ സഖാവിനു വിട...ഏഷ്യാനെറ്റ് സിനിമാലയില്‍ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാന്‍ അവതരിപ്പിച്ചു. ലോക മലയാളികള്‍ അതേറ്റുവാങ്ങി. ഒരിക്കല്‍ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു 'എന്നെ അനുകരിക്കുന്നതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു

'എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്. ഞാന്‍ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. അപ്പോള്‍ 'എനിക്കത്രയേ വിലയൊള്ളോ'എന്ന് പറഞ്ഞു ചിരിച്ചു. ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍' മനോജ് ഗിന്നസ് കുറിച്ചു.

v s achuthanandan tribute

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES