ആദ്യ ദിനത്തില്‍ വാരിസ് 26.5 കോടി രൂപ നേടിയപ്പോള്‍ തുനിവ് നേടിയത് 26 കോടി; തമിഴ്‌നാട്ടില്‍ തല മുന്നില്‍ നില്ക്കുമ്പോള്‍ രാജ്യമാകെ നേട്ടം കൊയ്ത് വിജയ്; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

Malayalilife
ആദ്യ ദിനത്തില്‍ വാരിസ് 26.5 കോടി രൂപ നേടിയപ്പോള്‍ തുനിവ് നേടിയത് 26 കോടി; തമിഴ്‌നാട്ടില്‍ തല മുന്നില്‍ നില്ക്കുമ്പോള്‍ രാജ്യമാകെ നേട്ടം കൊയ്ത് വിജയ്; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ണ്ട് സൂപ്പര്‍ താര ചിത്രങ്ങള്‍ പൊങ്കല്‍ കളറാക്കാന്‍ തീയേറ്ററുകളിലെത്തിയ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന ഇരുചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷനില്‍ ആരാണ് മുന്നിലെന്ന ചോദ്യം ഇതിനൊപ്പം ഉയരുകയാണ്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ചിത്രങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു എന്നുതന്നെ പറയാം.

വാരിസ് 26.5 കോടി രൂപയാണ് രാജ്യമെങ്ങും നേടിയതെന്നും തുനിവ് 26 കോടി നേടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രം വാരിസ് 17 കോടി നേടിയപ്പോള്‍ തുനിവ് 17.5 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരിസ് കര്‍ണാടകയില്‍ നിന്നും അഞ്ച് കോടിയും കേരളത്തില്‍ നിന്നും മൂന്നരക്കോടിയും നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബാങ്ക് മോഷണം പ്രമേയകമാക്കിയാണ് അജിത് ചിത്രം തുനിവ് എത്തിയിരിക്കുന്നത്. ആക്ഷനും മാസ് ക്ലാസും ഒക്കെ ചേര്‍ത്താണ് വിജയ്‌യുടെ വാരിസ് ഒരുക്കിയിരിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

വിജയിയുടെ മാസ് രംഗങ്ങള്‍, നാല് ഫൈറ്റ് സീക്വന്‍സുകള്‍, ഗാനങ്ങള്‍, അമ്മ - മകന്‍ സെന്റിമെന്റ്‌സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകള്‍. വംശി പൈടിപ്പിള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന, ശരത്കുമാര്‍, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി. ഇരു ചിത്രങ്ങളും കൂടി തമിഴ്‌നാട്ടില്‍ നിന്നും 40 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.
            
എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവില്‍ മഞ്ജു വാര്യരാണ് നായികയായെത്തിയത്. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. വരും ദിവസങ്ങളിലും ചിത്രങ്ങള്‍ ഇതേ പ്രകടനം തുടര്‍ന്നാല്‍ കോളിവുഡിന് ഈ വര്‍ഷം ആദ്യം തന്നെ വലിയ നേട്ടമായിരിക്കും ഉണ്ടാവുക.

Read more topics: # തുനിവ് ,# വാരിസ്
varisu and thunivu collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES