Latest News

നിര്‍മാതാവായി തുടരാനില്ല; അവസാന ചിത്രമായിരിക്കും ബാഡ് ഗേള്‍; കടുത്ത വെല്ലുവിളികളും സമ്മര്‍ദ്ദവും മൂലം പ്രൊഡക്ഷന്‍ കമ്പനി അടച്ചുപൂട്ടുകയാണെന്ന് വെട്രിമാരന്‍

Malayalilife
 നിര്‍മാതാവായി തുടരാനില്ല; അവസാന ചിത്രമായിരിക്കും ബാഡ് ഗേള്‍; കടുത്ത വെല്ലുവിളികളും സമ്മര്‍ദ്ദവും മൂലം പ്രൊഡക്ഷന്‍ കമ്പനി അടച്ചുപൂട്ടുകയാണെന്ന് വെട്രിമാരന്‍

ഇനി സിനിമകള്‍ നിര്‍മിക്കില്ലെന്ന് പ്രഖ്യാപിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരംനേടിയ സംവിധായകന്‍ വെട്രിമാരന്‍. ഗ്രാസ്റൂട്ട് ഫിലിംസ് എന്ന പേരില്‍ സ്വന്തമായി നിര്‍മാണക്കമ്പനിയുള്ള വെട്രിമാരന്‍ ഒട്ടേറെ ശ്രദ്ധേയമായ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനുപിന്നിലുള്ള മാനസികസമ്മര്‍ദവും വെല്ലുവിളികളും ഏറെയാണെന്നും അതിനാലാണ് നിര്‍മാണരംഗത്തുനിന്നു പിന്‍മാറുന്നതെന്നും വെട്രിമാരന്‍ പറഞ്ഞു.

തമിഴ് സിനിമയിലെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. സംവിധാനത്തിന് പുറമെ നിര്‍മാതാവ് കൂടിയാണ് ഇദ്ദേഹം. കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങി തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിര്‍മിച്ചത്.

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്ന സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് സംവിധായകന്‍ ഇക്കാര്യം പറയുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ പറഞ്ഞു.

'നിര്‍മാതാവായതിനാല്‍ ഞാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിനുമേലുള്ള അധിക സമ്മര്‍ദമാകും ഇത്. 'മാനുഷി' ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.

ഈ സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായി. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായതാണ്. നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.' വെട്രിമാരന്‍ പറഞ്ഞു.

vetrimaaran announces stop production

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES