നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വീനീത് . ശക്തമായ കഥാപാത്രങ്ങളെ കൊണ്ട് മമ്മൂട്ടി ,മോഹന്‍ലാല്‍ , റഹ്മാന്‍ ,തുടങ്ങിയവരുടെ കാലഘട്ടങ്ങളില്‍ മലയാള സിനിമയെ സമ്പന്നമാക്കിയ താരം കൂടിയാണ് വിനീത് . സൂപ്പര്‍ നായകനായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നെങ്കിലും വിനീത് ഒരിക്കലും സൂപ്പര്‍ താരം എന്ന ഇമേജ് ആഗ്രഹിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നു . തനിക്ക് ഏറെ താരമൂല്ല്യം തമിഴ് സിനിമകളില്‍ ഉണ്ടായിരുന്നെങ്കിലും അത് ഒരിക്കലും വളര്‍ത്തി എടുക്കാന്‍ താന്‍ ശമിച്ചിട്ടില്ലെന്നും വിനീത് പറയുന്നു.
'അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ട് പോകുന്ന ആളാണ് ഞാന്‍. സിനിമയില്‍ എന്റെ താരമൂല്യം വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. എന്നെ തേടി വരുന്ന വേഷങ്ങള്‍ ചെയ്യുന്നു എന്നതിനപ്പുറം മറ്റൊന്നിലും ശ്രദ്ധിക്കാറില്ല. തമിഴിലും താരമൂല്യ സാധ്യത ധാരാളമുണ്ടായിരുന്നു. എന്നാല്‍ എന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും മറ്റു പലതുമായിരുന്നു. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന അര്‍ത്ഥത്തിലല്ല പറയുന്നത്. പിആര്‍ ജോലിയിലും മാര്‍ക്കറ്റിംഗിലും ഞാന്‍ ഒരുപാട് പിന്നിലാണ്' എന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു .
വിനീത് തന്റെ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇപ്പോള്‍ . ലൂസിഫര്‍, ബിഗ് ബ്രദര്‍, ദി കുങ്ങ്ഫു മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും താരം ശബ്ദം നല്‍കി കഴിഞ്ഞു . ്‌ലൂസിഫറില്‍ വിവേക് ഒബ്രോയ്ക്ക് വേണ്ടിയായിരുന്നു വിനീത് ശബ്ദം നല്‍കിയത്.