അടുത്തിടെയാണ് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹിതനായത്. മലയാളത്തിലെ താരങ്ങള്‍ അണിനിരന്ന വിവാഹ വിശേഷങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോള്‍ വിവാഹ റിസപ്ഷനില്‍ തിളങ്ങിയ താരപത്നിമാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.റിസപ്ഷനിടെ വേദിയില്‍ ചുവടുവെയ്ക്കുന്ന താരപത്നിമാരുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാന്‍ ശ്രീനിവാസന്റെ ഭാര്യ അര്‍പ്പിത, അജു വര്ശീസിനെറ ഭാര്യ അഗസ്റ്റീന എന്നിവരാണ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ കയ്യടി നേടിയത്. ഇവര്കൊപ്പം നടി നൂറിന് ഷെരീഫും ഉണ്ട്.
ഇതാ മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം എന്ന അടിക്കുറിപ്പോടെ വിശാഖ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 'ഞാന്‍ അവരെ അസാമാന്യ മികവുളള ഭാര്യമാര്‍ എന്നു വിളിക്കും. അവര്‍ ഞങ്ങളുടെ കൂട്ടത്തിലെ മികച്ച ഭാര്യമാരും അമ്മമാരും സുഹൃത്തുക്കളും സഹോദരങ്ങളുമാണ്'- വീഡിയോയ്ക്കൊപ്പം വിശാഖ് കുറിച്ചു.
നവംബര്‍ ആദ്യവാരം തിരുവനന്തപുരത്തു വെച്ചായിരുന്നു വിശാഖ് സുബ്രഹ്മണ്യന്റെയും യുവസംരഭക അദ്വൈത ശ്രീകാന്തിന്റെയും വിവാഹം. മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ ഇള്‍പ്പെടെ നിരവധി പേര് വിവാഹത്തിനെത്തിയിരുന്നു.ധ്യാന്‍ ശ്രീനിവാസന്,അജു വര്‍ഗീസ് എന്നിവരുടെ കൂടെ ഫണ്ടാസ്റ്റിക് ഫിലിംസ് നിര്‍മ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്.മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം.ധാ്യാന് ശ്രീനിവാസന് സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്മിച്ചുക്കൊണ്ടാണ് വിശാഖ് ആദ്യമായി നിര്‍മാണരംഗത്തേക്ക് എത്തിയത്