വിഷ്ണു വിശാല്‍ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം 'ആര്യന്‍' ബോക്‌സ് ഓഫീസില്‍ നേടിയത് വമ്പന്‍ ഓപ്പണിംഗ്. വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയര്‍ ഷോ മുതല്‍ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്. നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. 'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.
പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തില്‍ ഗംഭീരം എന്നഭിപ്രായപ്പെടുന്ന ചിത്രം, ഒരു പക്കാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.
'രാക്ഷസന്‍' എന്ന വമ്പന്‍ ഹിറ്റിന് ശേഷം വിഷ്ണു വിശാല്‍ വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി എത്തിയതും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ചിത്രത്തില്‍ പോലീസ് ഓഫീസര്‍ നമ്പി എന്ന കഥാപാത്രമായാണ് വിഷ്ണു വിശാല്‍ വേഷമിട്ടിരിക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ ഒരു സീരിയല്‍ കില്ലിംഗ് കേസ് അന്വേഷിക്കാന്‍ എത്തുന്ന ഈ കഥാപാത്രമായി വിഷ്ണു വിശാല്‍ ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ചിത്രത്തില്‍ സെല്‍വ രാഘവനും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്.
ആദ്യാവസാനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി കഥ പറയുന്ന 'ആര്യന്‍' വളരെ കാലിക പ്രസക്തമായ ഒരു വിഷയവും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, മാനസാ ചൗധരി, വാണി ഭോജന്‍, സെല്‍വരാഘവന്‍, ചന്ദ്രു, ജീവ സുബ്രമണ്യം, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ച ചിത്രം കൂടിയാണ് 'ആര്യന്‍'.
ഛായാഗ്രഹണം - ഹാരിഷ് കണ്ണന്‍, സംഗീതം- ജിബ്രാന്‍, എഡിറ്റര്‍- സാന്‍ ലോകേഷ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, പി സി സ്റ്റണ്ട്‌സ് പ്രഭു, അഡീഷണല്‍ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനര്‍ ആന്‍ഡ് സ്‌റ്റൈലിസ്റ്റ് -വിനോദ് സുന്ദര്‍, അഡീഷണല്‍ സ്‌റ്റൈലിംഗ്-വര്‍ഷിണി ശങ്കര്‍, സൌണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എന്‍ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വര്‍ക്ക്‌സ്, വിഎഫ്എക്‌സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍സ്-പ്രഥൂല്‍ എന്‍. ടി., പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍-ഗുണശേഖര്‍ (പോസ്റ്റ് ഓഫീസ്), മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്-സിദ്ധാര്‍ത്ഥ് ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ശ്രാവന്തി സായിനാഥ്, പിആര്‍ഒ- ശബരി