Latest News

ലൂക്ക' സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം; വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍; ചിത്രീകരണം ഉടന്‍ ആരംഭിക്കും; പോസ്റ്റര്‍ പുറത്ത്

Malayalilife
 ലൂക്ക' സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം; വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍; ചിത്രീകരണം ഉടന്‍ ആരംഭിക്കും; പോസ്റ്റര്‍ പുറത്ത്

'ലൂക്ക'യിലൂടെ ശ്രദ്ധ നേടിയ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി എത്തും. 'ഉയരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'തുടക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിസ്മയ മോഹന്‍ലാലിന്റെ രണ്ടാം ചിത്രമാണിത്. രത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. '

വരത്തന്‍', 'വൈറസ്', 'റൈഫിള്‍ ക്ലബ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാര്‍ന്ന അവതരണവും ചേര്‍ന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 
സാമുവല്‍ ഹെന്റി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. ആഷിഖ് എസ് പ്രൊഡക്ഷന്‍ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 

ശ്രീനാഥ് പി. എസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. യെല്ലോടൂത്ത്‌സ് പബ്ലിസിറ്റി ഡിസൈന്‍സും സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നു. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടന്‍ ആരംഭിക്കും. പി.ആര്‍.ഒ അപര്‍ണ ഗിരീഷ്. 

 ജൂഡ് ആന്റണി സംവിധാനം ചെയ്ത തുടക്കത്തിലൂടെയാണ് വിസ്മയ അഭിനയ രംഗത്ത് എത്തുന്നത്. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം നിലവില്‍ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുകയാണ്. മോഹന്‍ലാലിന്റെ അതിഥി വേഷവും തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷ് ജോ ആന്റണി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്.

vismaya mohanlal new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES