സിനിമ റിവ്യൂവിന് പണം; പണം നല്കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം;  പരാതിയുമായി 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ചിത്രത്തിന്റെ നിര്‍മാതാവ്

Malayalilife
 സിനിമ റിവ്യൂവിന് പണം; പണം നല്കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം;  പരാതിയുമായി 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ചിത്രത്തിന്റെ നിര്‍മാതാവ്

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ റിവ്യൂ നല്കാന്‍ ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.പണം നല്‍കിയില്ലെങ്കില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ നല്‍കുമെന്ന് നിര്‍മാതാവിനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ പണം നല്‍കാന്‍ തയാറായില്ല.

തുടര്‍ന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് നിര്‍മാതാവ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് ഹൈദരാബാദില്‍ ആയതിനാല്‍ അവിടെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 

പരാതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോണ്‍ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം തുടര്‍നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.

vyasana sametham bandhu mithradhikal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES