Latest News

കണക്കുപറയേണ്ടി വരും ഈ കൊടും ക്രൂരതയ്ക്ക്‌; ഷഹല ഷെറിന് ആദരാഞ്ജലികളുമായി ചലചിത്രലോകം

Malayalilife
കണക്കുപറയേണ്ടി വരും ഈ കൊടും ക്രൂരതയ്ക്ക്‌;  ഷഹല ഷെറിന് ആദരാഞ്ജലികളുമായി ചലചിത്രലോകം

സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷ. അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോയെന്ന് നാദിര്‍ഷ ചോദിക്കുന്നു. 'ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ...ദേഷ്യം'-താരം കുറിച്ചു


എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനും ആകുമെന്നാണ് ഷഹ്‌ലയുടെ ചിത്രം പങ്കുവച്ചു ഉണ്ണി മുകുന്ദന്റെ കുറിച്ചത് 

ചിലരുടെ അനാസ്ഥ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു..
ആദരാഞ്ജലികള്‍ മോളെ എന്ന് പങ്കുവെച്ചുകൊണ്ടായിരുന്നു നിവിന്‍ പോളി എത്തിയത് .

നടന്‍ ജയസൂര്യ, സംവിധായകന്‍  ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ എന്നിവരും ഷഹലയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു
 

Read more topics: # wayanad ,# girl death ,# nadhirsha
wayanad girl death nadhirsha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES