കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ ആരാധകരഹൃദയം കീഴടക്കിയ താരമാണ് യഷ്. കെ.ജി.എഫിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അടുത്തിടെ മോളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കു വെച്ചിരുന്നു. അതിനു പിന്നാലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് യഷ്.
തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് യഷ് പങ്കുവെച്ചിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ച്, രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെ കുറിച്ച് മകള്‍ സംസാരിക്കുന്ന തരത്തില്‍ വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഈ സന്തോഷവാര്‍ത്ത യഷ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
'എല്ലാവര്‍ക്കും ഹായ്, ഞാന്‍ ആര്യയാണ്. ഞാനിപ്പോള്‍ അറിഞ്ഞത് നിങ്ങളെ അറിയിച്ചാല്‍ വിശ്വസിക്കുമോയെന്ന് അറിയില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്നാണ് എല്ലാവരും പറയുന്നത്. ഇതു വളരെ നേരത്തെയാണോ താമസിച്ചാണോ എന്നൊന്നും എനിക്കറിയില്ല.
എന്നാലും ഞാന്‍ കേട്ട വിവരം നിങ്ങള്‍ക്കും സന്തോഷം തരുന്നതായിരിക്കും. ബേബി നമ്പര്‍ ടൂവിനായി അച്ഛനും അമ്മയും കാത്തിരിക്കുകയാണ്. ഞാന്‍ ഇനി എന്റെ കളിപ്പാട്ടങ്ങള്‍ പങ്കുവെയ്ക്കേണ്ടി വരുമോ? എന്നാലും കുഴപ്പമില്ല. എനിക്കും സന്തോഷമാണ്' ആര്യ യഷ്.