Latest News

കൊറിയന്‍ താരം സങ് ഡോങ്- ഇല്ലിനൊപ്പം ചിരിപ്പിക്കാന്‍ ഒരുങ്ങി യോഗി ബാബു; സിംഗ് സോങ് ഇന്ന് മുതല്‍ തിയേറ്ററില്‍

Malayalilife
 കൊറിയന്‍ താരം സങ് ഡോങ്- ഇല്ലിനൊപ്പം ചിരിപ്പിക്കാന്‍ ഒരുങ്ങി യോഗി ബാബു; സിംഗ് സോങ് ഇന്ന് മുതല്‍ തിയേറ്ററില്‍

യോഗി ബാബുവും കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്ന സിംഗ് സോങ് സെപ്തംബര്‍ 19ന് തിയേറ്രറില്‍. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ മലയാളം, തമിഴ് ഭാഷകളില്‍ എം.എ വെട്രിവേല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഹോളിവുഡ് മൂവീസിന്റെ ബാനറില്‍ വെട്രിസെല്‍വി അവതരിപ്പിക്കുന്ന ചിത്രം സന്‍ഹാ സ്റ്റുഡിയോ ആണ് കേരളത്തില്‍ വിതരണം. 

കാതല്‍ സുകുമാര്‍, ശങ്കര്‍ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുണ്‍, സുമതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മണി-അബിയാണ് ഛായാഗ്രഹണം. സംഗീതം: ജോസ് ഫ്രാങ്ക്ലൈന്‍, എഡിറ്റിംഗ്: ഈശ്വര്‍ മൂര്‍ത്തി, മേക്കപ്പ് രാധ കാളിദാസ്, സ്റ്റണ്ട് അസ്സോള്‍ട്ട് മധുരൈ, അസി.ഡയറക്ടര്‍: വേല്‍, തമിഴ് മണി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ശ്യാമള പൊണ്ടി, പി.ആര്‍. ഒ വേല്‍, പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Read more topics: # സിംഗ് സോങ്
yogi babu sing sang film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES