Latest News

ചെട്ടിനാട് ചിക്കൻ റോസ്റ്റ്

Malayalilife
topbanner
ചെട്ടിനാട് ചിക്കൻ റോസ്റ്റ്

ചിക്കൻ കൊണ്ട് പലതരത്തിലുള്ള റോസ്റ്റുകൾ നമുക്ക് തയ്യാറാക്കാൻ സാധിക്കും. എന്നാൽ ചിക്കൻ കൊണ്ട് ഒരു ചെട്ടിനാട് ചിക്കൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ- ഒരുകിലോ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
തൈര് -2 ടേബിൾ സ്പൂൺ
ഉപ്പ് -ഒരു ടീസ്പൂൺ
കാശ്മീരി മുളക്- 12 എണ്ണം
തേങ്ങാക്കൊത്ത് -അരക്കപ്പ്
മല്ലി-2 ടേബിൾ സ്പൂൺ
തക്കോലം- ഒന്ന്
ഏലയ്ക്ക-2
ഗ്രാമ്പൂ-4
കറുവപ്പട്ട -ഒരു ചെറിയ കഷണം
പെരുംജീരകം- ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
ജീരകം- ഒരു ടീസ്പൂൺ
സവാള - 4
ഇഞ്ചി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ
പച്ചമുളക്- 4
തക്കാളി- ഒന്ന്
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി തൈരും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ കശ്മീരി മുളകും, തേങ്ങാ കൊത്തും, ബാക്കി മസാലകളും(ഉണക്കമുളക് മുതൽ- കുരുമുളക് വരെയുള്ള മസാലകൾ) ചേർത്ത് ചെറിയ തീയിൽ എണ്ണ ചേർക്കാതെ നന്നായി വറുക്കുക. ചൂടാറുമ്പോൾ മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക.
ഈ മസാലയും ചിക്കനിൽ പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. ചുവടുകട്ടിയുള്ള ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.

പച്ച മണം മാറുമ്പോൾ കനം കുറച്ച് അരിഞ്ഞ സവാളയും, കറിവേപ്പിലയും, പച്ചമുളകും ചേർക്കുക. സവാള നന്നായി മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി വെന്തു കഴിയുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ട് തന്നെ നന്നായി വെന്തു കിട്ടും. ഉപ്പ് ആവശ്യമുണ്ടെങ്കിൽ അല്പം കൂടി ചേർത്തു കൊടുക്കാം. ഏകദേശം 20 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. ചിക്കൻ നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്തശേഷം മല്ലിയില വിതറി അലങ്കരിക്കുക. രുചികരമായ ചെട്ടിനാട് ചിക്കൻ റോസ്റ്റ് തയ്യാർ.

Read more topics: # Chettinad chicken roast
Chettinad chicken roast

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES