ഫ്രീസറിലെ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
താപനില ക്രമീകരണം
ഫ്രീസറിലെ താപനില ഒരേ പോലെ നിലനില്‍ക്കുന്ന രീതിയില്‍ ക്രമീകരിക്കണം. സാധാരണയായി 0 ഡിഗ്രിയില്‍ സെറ്റ് ചെയ്യുന്നതാണ് ഉചിതം.
ഭക്ഷണം അടച്ച് സൂക്ഷിക്കുക
ഫ്രീസറിലോ ഫ്രിഡ്ജിലോ ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും തുറന്ന നിലയില്‍ വെക്കരുത്. തുറന്ന ഭക്ഷണം വേഗത്തില്‍ കട്ടപിടിക്കാനും കേടാകാനും സാധ്യത കൂടുതലാണ്.
ലേബല്‍ പതിപ്പിക്കുക
സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ തീയതിയും പേരും രേഖപ്പെടുത്തി ലേബല്‍ പതിപ്പിക്കുക. ഇതോടെ ഭക്ഷണം സമയത്ത് ഉപയോഗിക്കാനും കേടുവരാതെ മുന്‍കൂട്ടി ശ്രദ്ധിക്കാനും സാധിക്കും.
ചെറിയ അളവുകള്‍ മാത്രം
ഭക്ഷണം ചെറിയ അളവുകളിലായി സൂക്ഷിക്കുമ്പോള്‍ ഫ്രീസര്‍ അമിതമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാം. ഇത് വൈദ്യുതി ചെലവും കുറയ്ക്കും.
ചൂടുള്ള ഭക്ഷണം ഒഴിവാക്കുക
പാചകം ചെയ്ത ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രീസറില്‍ വെക്കുന്നത് ശരിയല്ല. അത് മറ്റു സാധനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കും. അതിനാല്‍ ഭക്ഷണം ആദ്യം തണുപ്പിച്ച് മാത്രമേ സൂക്ഷിക്കാവൂ.
ഐസ് അടിഞ്ഞുകൂടല്‍
ഫ്രീസറിനുള്ളില്‍ അമിതമായ തണുപ്പ് കാരണം ഐസ് അടിഞ്ഞുകൂടാം. ഇടയ്ക്കിടെ അത് വൃത്തിയാക്കുന്നത് നല്ലതാണ്.