Latest News

വീടിന്റെ അലങ്കാരത്തില്‍ ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍; എല്ലാം വാസ്തുവിന് യോജിച്ചെന്ന് വരില്ല

Malayalilife
topbanner
വീടിന്റെ അലങ്കാരത്തില്‍ ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍; എല്ലാം വാസ്തുവിന് യോജിച്ചെന്ന് വരില്ല


വീട് എത്ര മനോഹരമായി സൂക്ഷിച്ചാലും നമുക്ക് മതിവരില്ല. വീടിന്റെ ഓരോ ഭാഗവും ഭംഗിയായി സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യവുമാണ്. വീട് അലങ്കരിക്കുന്നതിനായി നിരവധി സാധനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വീടിന് അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചിത്രങ്ങളിലും രൂപങ്ങളും അലങ്കരിക്കുന്ന കാര്യത്തില്‍ നാം ശ്രദ്ധ നല്‍കേണ്ടതാണ്. ഇല്ലെങ്കില്‍ വാസ്തുപരമായ ദോഷങ്ങള്‍ ഉണ്ടാകാന്‍ കാരണമായി മാറുന്നതായിരിക്കും. ആദ്യമേ തന്നെ അലങ്കാരത്തിനായി സ്ഥാപിക്കുന്ന ഫോട്ടോ ഫ്രെയിമുകളുടെ കാര്യത്തില്‍ പ്രത്യേത  ശ്രദ്ധ നല്‍കേണ്ടതാണ്. വീടുകളില്‍ നെഗറ്റീവായി അര്‍ത്ഥമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ സ്ഥാപിക്കരുത്. വീടുകളില്‍ പലരും താജ്മഹലിന്റെ ചിത്രങ്ങള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ അത് നല്ലതല്ല എന്ന കാര്യം ആരുംതന്നെ ശ്രദ്ധ നല്‍കുന്നില്ല.

താജ്മഹല്‍ പ്രണയത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു എങ്കിലും അത് ഒരു ശവകുടീരം കൂടിയാണ്. വീടുകളില്‍ യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍, മുങ്ങുന്ന കപ്പലിന്റെ ചിത്രങ്ങള്‍, ഭീകര ജന്തുക്കളുടെ ചിത്രങ്ങള്‍ എന്നിവയൊന്നും സ്ഥാപിക്കാന്‍ പാടുളളതല്ല. അതേടൊപ്പം തന്നെ  വീടുകളില്‍ സ്ഥാപിക്കുന്ന രൂപങ്ങളിലും പ്രാധാന്യം ഏറെ ഉണ്ട്.  നടരാജ വിഗ്രഹങ്ങള്‍ വീടുകളില്‍ ഒരിക്കലും സ്ഥാപിക്കരുത്. ഇത് ദോഷഫലങ്ങള്‍ക്ക് കാരണമാകും.
 

home interior decoration tips for vasthu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES