മാർബിൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
മാർബിൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാര്‍ബിളുകള്‍ക്ക് പണ്ടത്തെ പ്രചാരം ഇല്ലെങ്കിലും ഇറ്റാലിയന്‍ മാര്‍ബിളുകളുടെ വിപണി സജീവമാണ്. പി.വി.സി ഫ്ളോറിങ്ങ്, രാജസ്ഥാന്‍-ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന കോട്ട സ്റ്റോണ്‍, ടെറാകോട്ട എന്നിവയും അപൂര്‍വമായി ഫോളോറിങ്ങിന് ഉപയോഗിക്കാറുണ്ട്. ലിക്വിഡ് ടഫല്‍ ടൈല്‍സ് ഈ രംഗത്തെ പുതുമുഖമാണ്. ഗുജറാത്ത്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ടൈലുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. എന്നാല്‍ ഗ്രാനൈറ്റിന് പണ്ട് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു.

വീട് പണിയിലെ ഏറ്റവും ചിലവേറിയ ഭാഗമാണ് ഫ്ളോറിംഗ്. ബജറ്റിലൊതുങ്ങുന്ന രീതിയില്‍ എന്നാല്‍ ഗുണമേന്മയില്‍ കോട്ടംവരാതെ ശ്രദ്ധയോടെ വേണം ഫ്ളോറിംഗ് കൈകാര്യം ചെയ്യാന്‍. വിദഗ്ധരായ പണിക്കാരെ വേണം ഫ്ളോറിംഗ് ജോലികളേല്‍പ്പിക്കാന്‍. പണിക്കാരുടെ കാര്യത്തിലെ അതേ കരുതല്‍ തന്നെ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേണം.മാര്‍ബിള്‍ തന്നെയാണ് കൂട്ടത്തില്‍ പ്രമുഖന്‍. വെട്രിഫൈഡ് ടൈലിന്റെ തിളക്കത്തില്‍ മാര്‍ബിളിന്റെ പ്രൗഢി മങ്ങിയെന്നത് നേര് തന്നെ. 

എന്നാലും ആവശ്യക്കാര്‍ കുറവല്ല എന്നത് മറ്റൊരു തരം. ഏതാണ്ട് 50-ല്‍ പരം വൈവിധ്യങ്ങളില്‍ മാര്‍ബിളുകള്‍ ലഭ്യമാണ്. നിറത്തിലും ഗുണമേമയിലും മികച്ചത് തൂവെള്ള നിറത്തിലുള്ളതാണ്. താജ്മഹലും തൂവെള്ള മാര്‍ബിള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനാണ് മാര്‍ബിളിന്റെ ഉറവിടം. ഗുജറാത്തിലെ ചില ഭാഗങ്ങളിലും മാര്‍ബിള്‍ ലഭ്യമാണ്. 2500 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുവയ്ക്കുന്ന ഒരാള്‍ക്ക് നേരിട്ട് രാജസ്ഥാനില്‍ നിന്ന് മിതമായ വിലയ്ക്ക് മാര്‍ബിള്‍ വാങ്ങിക്കൊണ്ട് വരാവുന്നതാണ്.

things we check for choosing marble

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES