മക്കളുടെ പ്രായം കടന്നുപോകുമ്പോഴും വിവാഹം നടക്കാത്തത് മാതാപിതാക്കളുടെ വലിയൊരു ആശങ്കയായിത്തീരാറുണ്ട്. പലപ്പോഴും ജാതകത്തില്‍ കാണുന്ന ചില ദോഷങ്ങളാണ് ഇതിന് കാരണം എന്ന് ജ്യോതിഷരും പറയുന്നു. പ്രത്യേകിച്ച് ഏഴാം ഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ചൊവ്വാദോഷം, ഗുരു-ശുക്ര ദൃഷ്ടി ദോഷം തുടങ്ങിയവ വന്നാല്‍ വിവാഹം വൈകും.
രത്‌നങ്ങള്‍ ധരിക്കുന്നത്
ജാതകത്തിലെ പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ രത്‌നം ധരിക്കുന്നത് വിവാഹത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ക്ഷേത്രങ്ങളില്‍ ചെയ്യുന്ന പ്രത്യേക പൂജകള്‍
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പട്ടും താലിയും സമര്‍പ്പിക്കല്‍
തിരുമാന്ധാംകുന്നില്‍ മൂന്ന് തവണ മംഗല്യപൂജ നടത്തല്‍
തിരുവഞ്ചിക്കുളത്ത് പൗര്‍ണമി രാത്രിയില്‍ മംഗല്യപൂജ
ഏലൂര്‍ കിഴക്കുമ്പരം ദേവീക്ഷേത്രത്തില്‍ പട്ടും താലിയും സമര്‍പ്പിക്കല്‍
കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തില്‍ മൂന്നു ദിവസം തുടര്‍ച്ചയായി ബാണേശി ഹോമം
ഇത്തരം ശുഭകര്‍മ്മങ്ങള്‍ക്കൊപ്പം കുടുംബപരദേവതയെ പ്രീതിപ്പെടുത്തുന്നതിനും പ്രാധാന്യം നല്‍കണമെന്ന് ജ്യോതിഷര്‍ നിര്‍ദ്ദേശിക്കുന്നു.