മിന്നിത്തിളങ്ങുന്ന ന്യൂഡ് വസ്ത്രത്തിൽ പ്രിയങ്ക; സംഗീത പുരസ്‌കാര വേളയിൽ ഭർത്താവിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
മിന്നിത്തിളങ്ങുന്ന ന്യൂഡ് വസ്ത്രത്തിൽ പ്രിയങ്ക; സംഗീത പുരസ്‌കാര വേളയിൽ ഭർത്താവിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള  ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്  ബിൽബോർഡ് സംഗീത പുരസ്‌കാര വേദിയിൽ എത്തിയ  പ്രിയങ്കയുടെ  പുത്തൻ ഔട്ട്ഫിറ്റ് ആണ്. അതോടൊപ്പം തന്നെ  ഭർത്താവ് നിക്ക് ജോനസിനെ ചുണ്ടോട് ചേർത്ത് ചുംബിക്കുന്ന പ്രിയങ്കയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. 

പ്രിയങ്ക ആരാധകരെ ഇക്കുറി ഞെട്ടിച്ചിരിക്കുന്നത് ഡോൾച്ചേ ആൻഡ് ഗബാന വസ്ത്രവും ആഡംബര ബ്രാൻഡായ ബുഗറിയുടെ ആഭരണങ്ങളുമണിഞ്ഞാണ്.  കണ്ണും കണ്ണും നോക്കിയിരിക്കുന്ന പ്രിയങ്കയുടെയും  നിക്കിന്റെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നവയായിരുന്നു. എന്നാൽ  പച്ച ഷർട്ടും, പാന്റ്സും, ജാക്കറ്റുമാണ് നിക്കിന്റെ വേഷം. പ്രിയങ്ക ധരിച്ചിരിക്കുന്നത്  അത്യന്തം തിളക്കമാർന്ന വസ്ത്രമാണ്.

ഡീപ് നെക്കിൽ പ്രിയങ്ക ഇതിനു മുൻപും  പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കുറി പ്രിയങ്കയുടേത് ഡീപ് നെക്കും തൈ ഹൈ സ്‌ലൈറ്റും ചേർത്തുള്ള പരീക്ഷണമാണ്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആ ചിത്രങ്ങൾ  ആഘോഷിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ വച്ചായിരുന്നു പരിപാടി നടന്നിരുന്നത്.  പ്രിയങ്ക തന്റെ ഓർമ്മക്കുറിപ്പുകൾ ചേർത്ത 'അൺഫിനിഷ്ഡ്' എന്ന പുസ്തകം അടുത്തിടെ റിലീസ് ചെയ്തിരുന്നു.  പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ കുട്ടിക്കാലം മുതലുള്ള തന്റെ ജീവിതവും ജീവിതാനുഭവങ്ങളും കുടുംബബന്ധങ്ങളും പരാമര്ശിക്കപെടുന്നുണ്ട്.

 

Actress Priyanka chopra new out fit goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES