ലിപ്സ്റ്റിക്കിന്റെ വ്യാപനം തടയുന്നതിനും മേക്കപ്പ് സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും ലിപ് ലൈനര്‍ അനിവാര്യ ഘടകം

Malayalilife
ലിപ്സ്റ്റിക്കിന്റെ വ്യാപനം തടയുന്നതിനും മേക്കപ്പ് സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും ലിപ് ലൈനര്‍ അനിവാര്യ ഘടകം

മേക്കപ്പില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ലിപ്സ്റ്റിക്ക്.ലിപ്സ്റ്റിക്ക് ഇടുന്ന സ്ത്രീക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ലിപ് ലൈനര്‍.
ഓരോ സ്ത്രീക്കും അവളുടെ സൗന്ദ്യര്യം എങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്നതിനു തന്നെയാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. ലിപ് ലൈനര്‍ വരക്കുമ്പോള്‍ വായയുടെ ആകൃതിയും വലിപ്പവും ശരിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ലിപ്സ്റ്റിക്കിട്ടതിന്റെ ഒരു ഭംഗി ചുണ്ടില്‍ കാണണം എങ്കില്‍ ലിപ് ലൈനര്‍ വരക്കുക തന്നെ വേണം.

എലിസബത്ത് ആര്‍ഡന്‍;ക്ലിനിക്;നൗബ;ആര്‍ട്ട്‌ഡെകോ;ആകാം;ഷൈസിഡോ;ങഅഇ;നിന്നെല്ല;ജിവന്‍ചി;എസ്റ്റീ ലൗഡര്‍;ഡെബോറ;എസ്സന്‍സ്
എന്നീബ്രാന്‍ഡുകള്‍ ആണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. പലര്‍ക്കും പലപ്പോഴും വരുന്ന ഒരു സംശയമാണ് ഏത് തെരഞ്ഞെടുക്കണം എന്നത്. 
ലിപ് ലൈനര്‍ വരാക്കാത്ത ചുണ്ടുകള്‍ക്ക്  ലിപ്സ്റ്റിക്ക് ഇട്ടാല്‍ ഭംഗി നല്‍കുകയില്ല. മിക്ക ലിപ് ലൈനറുകളിലുംപ്രകൃതി എണ്ണ, പ്ലാന്റ് സാച്ചുറേഷനുകള്‍ അടങ്ങിയിരിക്കുന്നു, വിറ്റാമിന്‍ ഇഘടനയിലെ ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെട്ടവയുമുണ്ട്. അതു ചര്‍മ്മത്തിന് ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും, ആരോഗ്യകരമായ ഒരു കാഴ്ച നല്‍കുകയും ചെയ്യും

ഇട്ട ലിപ് ലൈനര്‍ മാറ്റുക എന്നതാണ് അടുത്തത്. പലരും മേക്കപ്പ് മാറുന്ന കൂട്ടത്തില്‍ ആണ് ലിപ് ലൈനര്‍ മാറുന്നത്.അത്‌ചെയ്യുന്നത് എപ്പോഴും ദേഷം മാത്രമെ ചുണ്ടുകള്‍ക്ക്  ഉണ്ടാക്കൂ. മേക്കപ്പുകള്‍ തുടച്ചു മായ്ക്കുന്ന അത്രയും ശ്രദ്ധയോടെ വേണം ലിപ് ലൈനര്‍ കളയുന്നതുംശ്രദ്ധിക്കാന്‍.ലിപ്സ്റ്റിക്കിനേപ്പോലെ, അത്തരം പൂപ്പല്‍ പെട്ടന്ന് വരാത്തത് കൊണ്ട്  ലിപ് ലൈനര്‍ സൂക്ഷിക്കുന്ന കാര്യത്തിലും ഉഴപ്പ് കാണിക്കരുത്  
വ്യത്യസ്ത ഷെയ്ഡുകള്‍ സംയോജിപ്പിച്ച്  പുത്തന്‍ ട്രെന്‍ഡുകള്‍ ഇപ്പോള്‍ സാധാരണയായി ചെയ്യാറുണ്ട്. നമ്മുടെ ചുണ്ടുകളുടെ ശ്രദ്ധ നമ്മുടെ കൈകളില്‍ തന്നെയായിരിക്കട്ടെ

Read more topics: # How- to- Choose- Lip- Liner
How- to- Choose- Lip- Liner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES