ഇന്നത്തെ കാലത്ത് തലമുടി കൊഴിച്ചില്‍ ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുന്നു. പലരും വിലകൂടിയ ഷാംപൂകളും ട്രിറ്റ്‌മെന്റുകളും പരീക്ഷിച്ചിട്ടും സ്ഥിരമായൊരു പരിഹാരം കിട്ടാറില്ല. എന്നാല്‍, നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന കോഫി തന്നെ തലമുടി സംരക്ഷിക്കാന്‍ സഹായിക്കും എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
കോഫിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും, ഉള്ളില്‍നിന്ന് തന്നെ മുടിയെ ശക്തമാക്കുകയും, മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില കോഫി ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം.
1. കോഫിവെളിച്ചെണ്ണ എണ്ണ
രണ്ട് കപ്പ് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി, അര കപ്പ് വറുത്ത കോഫി ബീന്‍സ് അതില്‍ ചേര്‍ക്കുക. കുറച്ചു നേരം വേവിച്ച ശേഷം തീ അണച്ചു തണുപ്പിച്ച് കുപ്പിയില്‍ സൂക്ഷിക്കാം. ഈ എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിവളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്.
2. കോഫിതേന്‍ പാക്ക്
ഒരു ടീസ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ കോഫി പൊടിഇവയെല്ലാം ചേര്‍ത്ത് നല്ല പോലെ കലക്കുക. ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. മുടി മൃദുവായും തിളക്കമുള്ളതുമായി മാറും.
3. കോഫിതൈര് പാക്ക്
രണ്ട് ടീസ്പൂണ്‍ കോഫി പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ തൈരും കൂടി മിശ്രിതമാക്കുക. ഇത് തലമുടിയില്‍ പുരട്ടി 20 മിനിറ്റ് കാത്തിരുന്ന് കഴുകാം. ഉണങ്ങിയ മുടിക്ക് ഇളം നനവും ആരോഗ്യം നല്‍കാന്‍ ഈ പാക്ക് സഹായിക്കും.
4. കോഫിമുട്ട പാക്ക്
ഒരു മുട്ടയില്‍ രണ്ട് ടീസ്പൂണ്‍ കോഫി പൊടി ചേര്‍ത്ത് മിക്‌സ് ചെയ്യുക. പിന്നീട് തലയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് ആവശ്യമായ പ്രോട്ടീനും ശക്തിയും നല്‍കാന്‍ ഇത് നല്ലതാണ്.